Thursday, 12 November 2026 About Us · Contact Us

സ്വകാര്യ ഇടങ്ങളിലെ ജാതി അധിക്ഷേപം പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല: സുപ്രീം കോടതി

Cancer Medicine Worth Rs 2700 Sold For Rs 27000 Patients - Court
2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥ: സുപ്രീംകോടതി

​ന്യൂഡൽഹി: പൊതുജനങ്ങൾ കാണാത്തതോ കേൾക്കാത്തതോ ആയ സ്വകാര്യ ഇടങ്ങളിൽ വെച്ച് നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പട്ടികജാതി-പട്ടികവർഗ (പീഡനനിരോധന) നിയമപ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

​ഉത്തർപ്രദേശിലെ ഒരു സ്കൂൾ മാനേജർക്കെതിരെയുണ്ടായിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. സ്കൂളിലെ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.

​എസ്‌സി/എസ്​ടി നിയമത്തിലെ 3(1)(r), 3(1)(s) വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ അധിക്ഷേപം ‘പൊതുജന മധ്യത്തിൽ’ (within public view) വെച്ച് നടന്നിരിക്കണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് ചുവരുകൾക്കുള്ളിൽ പൊതുജനങ്ങളുടെ സാന്നിധ്യമില്ലാതെ നടക്കുന്ന സംഭവങ്ങളിൽ ഈ വകുപ്പ് ചുമത്താനാകില്ല. എന്നാൽ, അടിപിടി ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ (ഐപിസി / ബിഎൻഎസ് വകുപ്പുകൾ പ്രകാരം) അന്വേഷണവും നടപടികളും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026