മുംബൈയിൽ ഗണേശ വിഗ്രഹം തകർന്നു വീണു; 2 മരണം, കുട്ടികളടക്കം 5 പേർക്ക് പരിക്ക്
മുംബൈ: ദക്ഷിണ മുംബൈയിൽ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിഗ്രഹ വരവേൽപ്പ് ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം ജനക്കൂട്ടത്തിനിടയിലേക്ക് മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 10 മണിയോടെ ഭുലേശ്വറിലെ ജയ് അംബെ ചൗക്കിന് സമീപമാണ് ദാരുണമായ സംഭവം. ‘ഭുലേശ്വരച രാജ’ എന്ന വിഗ്രഹം പന്തലിലേക്ക് ട്രോളിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിമ്പ് ചട്ടക്കൂടിലുണ്ടായ കേടുപാടുകളും അയഞ്ഞ ബോൾട്ടുകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അഞ്ച് വയസ്സുകാരി ലാവണ്യ, ഏഴ് വയസ്സുകാരി ദിവ്യ എന്നിവരടക്കം അഞ്ച് പേരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനയും മുംബൈ പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
