Thursday, 12 November 2026 About Us · Contact Us

ഡൽഹി ജൽ ബോർഡ് അഴിമതിക്കേസ്: എ.എ.പി നേതാവ് സത്യേന്ദർ ജെയിന് ജാമ്യം

Delhi Jal Board Scam Aam Aadmi Party Aap Leader Satyendar - AAP

​ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ (ഡി.ജെ.ബി) മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) ടെൻഡർ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിന് ജാമ്യം. ന്യൂഡൽഹി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ജാമ്യം.

​ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ജെയിൻ അറസ്റ്റിലായത്. ജൽ ബോർഡ് മന്ത്രിയായിരിക്കെ മലിനജല സംസ്‌കരണ പ്ലാന്റുകളുടെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ ക്രമക്കേട് കാട്ടുകയും, ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകി കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു എന്നാണ് എ.സി.ബിയുടെ ആരോപണം.

​എന്നാൽ, സാങ്കേതിക സമിതിയുടെ ശുപാർശകൾ പ്രകാരമുള്ള നയപരമായ തീരുമാനങ്ങൾ മാത്രമാണ് താൻ എടുത്തതെന്നും ടെൻഡർ നടപടികളിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ജെയിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിലെ തെളിവുകളെല്ലാം ഇതിനോടകം ശേഖരിച്ചതിനാൽ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026