World

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ നാല് അർധ സൈനികരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. നൂറോളം ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഒരു വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ് വി ഉത്തരവിട്ടിട്ടുണ്ട്

പോലീസിനും അർധസൈനികർക്കും എതിരായ ആക്രമണത്തെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ശക്തമായി അപലപിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button