Tuesday, 24 November 2026 About Us · Contact Us

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘അന്ന’ ബിഗ് സ്‌ക്രീനിലേക്ക്; വഴിത്തിരിവായി ബെത്ലഹേം കുടുംബയൂണിറ്റ്

Anna Returns To The Big Screen After A Gap Of 30 Years - അന്ന
30 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'അന്ന' ബിഗ് സ്‌ക്രീനിലേക്ക്; വഴിത്തിരിവായി ബെത്ലഹേം കുടുംബയൂണിറ്റ്

30 വർഷം മുൻപ് മുടങ്ങിപ്പോയ എൻ. മോഹനന്‍റെ ‘അന്ന’ എന്ന മലയാള സിനിമ നിർമാതാവ് ടോമിച്ചൻ മുളകുപാടം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം കാലാനുസൃതമായ മാറ്റങ്ങളോടെയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

സിനിമയുടെ നിർമാണ അവകാശം ടോമിച്ചന്‍റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. സൂപ്പർ ഹിറ്റ് ചിത്രം ‘പുലിമുരുക’ന്‍റെ പത്താം വാർഷികത്തിലാണ് ടോമിച്ചൻ മുളകുപാടം ഇക്കാര്യം അറിയിച്ചത്.

നിവിൻ പോളി – ഗിരീഷ് എ.ഡി. ചിത്രം ബെത്ലഹേം കുടുംബയൂണിറ്റിൽ ഉൾപ്പെടുത്തിയ അന്നയിലെ യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ എന്ന ഗാനം വൈറലായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അന്നയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വരുന്നത്.

90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണെന്ന് ടോമിച്ചൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ എന്നും അദ്ദേഹത്തിന്‍റെ കുറിപ്പിൽ പ‍റയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ…

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്‍റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം…

90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.

വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.

ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം…

ചിത്രത്തിന്‍റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല.

കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ…

മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

22 Nov 2026
ആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’

ആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’

22 Nov 2026
തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

20 Nov 2026
​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

20 Nov 2026
ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവി

ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവി

19 Nov 2026
ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

18 Nov 2026