Monday, 23 November 2026 About Us · Contact Us

ഹിന്ദുക്കളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങണം; പോസ്റ്റർ പതിപ്പിച്ച് ഹിന്ദു ജാഗരൺ മഞ്ച്: ബംഗാളിൽ രാഷ്ട്രീയ വിവാദം

Buy Goods From Hindu Shops Hindu Jagran Manch Puts Up - കൊൽക്കത്ത

പശ്ചിമ ബംഗാളിൽ ഹിന്ദു ജാഗരൺ മഞ്ച് സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും സാധനങ്ങളും മാംസവും ബിരിയാണിയും വാങ്ങണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ദുർഗാപൂജ ആരംഭിക്കാനിരിക്കെയാണ് ബംഗാളിലെ സിലിഗുരി ടൗണിൽ ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയായിട്ടുണ്ട്.

എന്നാൽ ഇത് തങ്ങളുടെ നിർബന്ധിത ഉത്തരവല്ലെന്നും ഹിന്ദു സമൂഹത്തോടുള്ള അഭ‍്യർഥനയാണെന്നുമാണ് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ വിശദീകരണം. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന് മുൻ സിപിഎം മന്ത്രി അശോക് ഭട്ടാചാര‍്യ ആവശ‍്യപ്പെട്ടു.

മതേതര ജനാധിപത‍്യ രാജ‍്യത്ത് ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ പോസ്റ്ററുകൾ നീക്കം ചെയ്യുക മാത്രമല്ല. ഈ വർ‌ഗീയ പ്രചാരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ജാഗരൺ മഞ്ച് ഒരു സ്വതന്ത്ര സംഘടനയാണെന്നും അത്തരം പ്രചാരണങ്ങളിൽ തന്‍റെ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി സഹമന്ത്രി സുകാന്ത മജുംദാർ മാധ‍്യമങ്ങളോട് പ്രതികരിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

8 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

9 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

12 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

14 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

15 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

16 മണിക്കൂർ മുൻപ്