Monday, 23 November 2026 About Us · Contact Us

​തലകീഴായി കെട്ടിത്തൂക്കി, ഷോക്കടിപ്പിച്ചു; ബിജെപി എംഎൽഎയുടെ വീട്ടിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം

Hanged Upside Down Shocked Youths Brutally Beaten Up At - up

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ സുശാന്ത് സിങ്ങിന്റെ വസതിയിൽ മൂന്ന് യുവാക്കളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും ചെയ്തതായി ഗുരുതര പരാതി. സംഭവത്തിൽ ഒരാളുടെ നില തികച്ചും ഗുരുതരമായി തുടരുകയാണ്. ബിജ്നോർ ജില്ലയിലെ ബർഹാപൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് സുശാന്ത് സിങ്.

​എംഎൽഎയുടെ വീട്ടിലെ ജീവനക്കാരായ രാമു കശ്യപ്, അതുൽ കശ്യപ്, ഇവരുടെ സുഹൃത്തായ ലവിഷ് കശ്യപ് എന്നിവരാണ് പീഡനത്തിനിരയായത്. ഇവർക്ക് നേരെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുകയും, ശരീരത്തിലെ മുറിവുകളിൽ ഉപ്പ് തിരുമ്മുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.

​കഴിഞ്ഞ ഒക്ടോബർ 6-ന് എംഎൽഎയുടെ വസതിയിൽ നിന്ന് ഒരു സ്വർണ്ണവള കാണാതായിരുന്നു. ഇതേത്തുടർന്ന് മോഷണം ആരോപിച്ച് എംഎൽഎയുടെ സഹായികൾ യുവാക്കളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രാമു കശ്യപും അതുൽ കശ്യപും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

​സംഭവത്തിൽ മർദ്ദനമേറ്റ രാമുവിന്റെ അമ്മ താക്കൂർദ്വാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൊറാദാബാദ് പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

7 മണിക്കൂർ മുൻപ്
ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

8 മണിക്കൂർ മുൻപ്
പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

9 മണിക്കൂർ മുൻപ്
കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

10 മണിക്കൂർ മുൻപ്
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

12 മണിക്കൂർ മുൻപ്
ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

22 Nov 2026