Sports

മലപ്പുറത്ത് നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ഒരു മിന്നും താരം

നാളത്തെ സഞ്ജുവാകാന്‍ വിഗ്നേഷ് പുത്തൂര്‍

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പുതിയ താരോദയമാകാന്‍ മറ്റൊരു പ്രതിഭ കൂടി ഐ പി എല്ലിലേക്ക് എത്തുന്നു. അതും മലപ്പുറത്ത് നിന്ന്. ഒട്ടേറെ പുതുമുഖ പ്രതിഭകളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച മുംബൈ ഇന്ത്യന്‍സിലേക്കാണ് പെരിന്തല്‍മണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂറിന് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.

അഞ്ച് തവണ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സ് ഈ 23കാരനെ പൊക്കിയത് ചിലതൊക്കെ കണ്ടിട്ടാണ്. സ്പിന്‍ ബൗളറായ ഈ ഓള്‍റൗണ്ട് താരത്തിന് പ്രാദേശിക ക്രിക്കറ്റില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് കണ്ടാണ് മുംബൈ മലപ്പുറം താരത്തെ തേടിയെത്തിയതും.

അപ്രതീക്ഷിതംഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഇത്തവണ തനിക്കും അവസരം ലഭിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മൈഖേല്‍ മലയാളം ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിഗ്നേഷ് വ്യക്തമാക്കി.

ഈ വര്‍ഷം നടന്ന പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ (ഗഇഘ) നടത്തിയ പ്രകടനമാണ് ഐപിഎല്ലിലേക്കു തനിക്കു വഴി തുറന്നതെന്നാണ് വിഗ്‌നേഷ് പറയുന്നത്. കെസിഎല്ലില്‍ മൂന്നു കളിയില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റുകള്‍ ലഭിച്ചിരുന്നു.ഈ പ്രകടനം കണ്ടിട്ടാണ് മുംബൈ ഇന്ത്യന്‍സിലെ സ്‌കൗട്ടിങ് സംഘം എന്നെ ട്രയല്‍സിനു വിളിച്ചത്. ട്രയല്‍സിനെ പ്രകടനത്തിനു ശേഷമാണ് ലേലത്തില്‍ മുംബൈ തന്നെ വാങ്ങിയതെന്നും താരം വ്യക്തമാക്കി. ലേലത്തിന്റെ രണ്ടാംദിനം അവസാന റൗണ്ടിലാണ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഗ്‌നേഷിനെ മുംബൈ വാങ്ങിയത്.

Related Articles

Back to top button
error: Content is protected !!