Wednesday, 25 November 2026 About Us · Contact Us

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെയുള്ളവർ കസ്റ്റഡിയില്‍

Nsui Protests Demanding Action On Police Atrocities Athira - പ്രതിഷേധം

ന്യൂഡല്‍ഹി: പൊലീസ് അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടത്തിയ എന്‍എസ്‌യുഐ പ്രവര്‍ത്തകരെ 9 മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് പൊലീസ്. ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കിയ ആതിര, ജെബി മേത്തര്‍ എംപി അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാലരക്കാണ് പൊലീസ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണയിരുന്ന പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

പൊലീസിന്റെ മര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്യുഐ ധര്‍ണ ഇന്നലെ രാത്രി ധര്‍ണ നടത്തിയിരുന്നു. എന്‍എസ്യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിന് ഒപ്പം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കേസെടുക്കാത്ത ഡല്‍ഹി പൊലീസിനെ ആതിര ശക്തമായി വിമര്‍ശിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുന്ന നിലയുമുണ്ടായി. ഇതിനിടെ പൊലീസുകാരല്ലാത്ത ചിലര്‍ സംഘടിച്ചെത്തി എന്‍എസ്യുഐ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ ക്യാമറയില്‍ പതിഞ്ഞു. ഈ സംഘത്തിലെ ചിലര്‍ പൊലീസിനേയും മര്‍ദിച്ചു. പൊലീസിനെ മര്‍ദിച്ച ആരും എന്‍എസ്യുഐ പ്രവര്‍ത്തകരല്ലെന്ന് നേതാക്കള്‍ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എന്‍എസ്യുഐ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിലാണ് ആതിര ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥികളെ ഉപദ്രവിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ ഇടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആതിര ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷന് മുന്നിലുള്ള നടുറോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദിച്ചെന്നും, വനിതാ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചെന്നും, മര്‍ദനത്തില്‍ വലത് ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്നുമാണ് ആതിരയുടെ പരാതി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

17 മണിക്കൂർ മുൻപ്
നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

18 മണിക്കൂർ മുൻപ്
നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

18 മണിക്കൂർ മുൻപ്
രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം

19 മണിക്കൂർ മുൻപ്
സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

20 മണിക്കൂർ മുൻപ്
നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

21 മണിക്കൂർ മുൻപ്