Monday, 23 November 2026 About Us · Contact Us

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം; രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം: നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

Where Is Neha Bora Leaders Protest In Front Of Parliament - ഡൽഹി
നേഹ ബോറ എവിടെ? പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നേതാക്കള്‍; അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ല

പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പൊലീസിന് ആയില്ല. എഎപി, ഐസ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് ക്രാന്തികാരി യുവ സംഘടന്‍ തുടങ്ങിയ സംഘടനകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കോണാട് പ്ലേസിലേക്ക് തിരംഗ മാര്‍ച്ച് നടത്തിതോടെ ഡല്‍ഹിയുടെ വീഥികള്‍ ജനസാഗരമായി. 

പ്രതിഷേധത്തിനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് അഭിജിത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. പൊലീസ് നീക്കം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.

ദേശീയ പതാകയും കയ്യിലേന്തിയാണ് ദീപ്കെ പുറത്തിറങ്ങിയത്. വീടിനു സമീപത്ത് നിന്ന് നടന്ന് മെയിന്‍ റോഡില്‍ എത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ദേശീയ പതാകയുമായി മുന്നോട്ട് പോവുകയാണ്.

മാര്‍ച്ച് നടത്തരുതെന്ന് ഡല്‍ഹി പൊലീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പ്രതിഷേധ വേദിയായ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പൊലീസ് നാളെ വരെ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നും തിരംഗ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം.

അഞ്ച് പേരില്‍ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസില്‍ ദേശീയ പതാകയുമായി എത്താനാണ് നിര്‍ദേശം. ദേശീയ പതാക വീശി, ഫോട്ടോ എടുത്ത് ലെഹരാദോ തിരംഗ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ദേശീയപതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കാട്ടുകയാണ് ഉദ്ദേശ്യം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

16 മണിക്കൂർ മുൻപ്
ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽ

ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽ

17 മണിക്കൂർ മുൻപ്
മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

17 മണിക്കൂർ മുൻപ്
രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

20 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

21 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

22 Nov 2026