വിജയ് സേതുപതിയും ലിജോമോളും ഒന്നിച്ച ‘ബത്ത’ ഒടിടിയിലേക്ക്; റിലീസ് ഒക്ടോബർ 29-ന്
ബാലാജി തരണീധരന്‍റെ സംവിധാനത്തിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രമാണ് ബത്ത. തിയെറ്ററിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.
ഒക്റ്റോബർ 29ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലെത്തും. നടവുല കൊഞ്ചം പക്കാതെ കാണോം, സീതാകാന്തി എന്നീ ചിത്രങ്ങൾക്കു ശേഷം സേതുപതിയും ബാലാജി തരണീധരനും ഒന്നിച്ച ചിത്രം ബോക്സ് ഓഫിസിൽ നിന്നും 30 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു.
സായ് അഭ‍്യങ്കർ സംഗീതം കൈകാര‍്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാള നടി ലിജോമോൾ ജോസാണ് നായിക. കോമഡി ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഒക്റ്റോബർ 1നാണ് തിയെറ്ററിലെത്തിയത്. 1986ൽ മദ്രാസിലാണ് കഥ നടക്കുന്നത്. അവിടത്തെ ഗുണ്ടാത്തലവനും എട്ടു വയസുകാരനും തമ്മിലുള്ള ബന്ധമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ജയസൂര്യയുടെ ‘മായൻ’ ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി

ആദ്യ ദിനം 33.70 കോടി; മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ഒ.എം’

തിയേറ്ററുകളിൽ തരംഗമായ ‘സീൻ’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് വിവരങ്ങൾ പുറത്ത്

’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

ധനുഷ് സാർ എന്നെ പെടുത്തിയതാണ്; ആ പാട്ട് ഇന്നും എനിക്കൊരു ട്രോമയാണ്: തുറന്നുപറഞ്ഞ് സായ് പല്ലവി
