Tuesday, 24 November 2026 About Us · Contact Us

പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

Priyadarshini Project Private Bus Owners To Go On - പ്രൈവറ്റ് ബസ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതിക്കെതിരേ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി സ്വകാര‍്യ ബസുടമകൾ.

പ്രിയദർശിനി പദ്ധതി കാരണം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ‍്യവസായത്തെ സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ‍്യം. ഒക്റ്റോബർ 27മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് ബസുടമകൾ വ‍്യക്തമാക്കി.

വിദ‍്യാർഥി കൺസെഷൻ തുക വർധിപ്പിക്കണം, ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നീ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് ബസുടമകൾ. ഒരു ദിവസം രണ്ടുപേർ വീതം നിരാഹാരമിരിക്കും. പ്രിയദർശിനി പദ്ധതി വന്നതിനു പിന്നാലെ തങ്ങൾക്ക് വലിയ നഷ്ടമാണുണ്ടായതെന്നും പത്മനാഭൻ കമ്മിഷന്‍റെ റിപ്പോർട്ടിലുള്ള ശുപാർശകൾ നടപ്പാക്കണമെന്നും ബസുടമകൾ ആവശ‍്യപ്പെടുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

നേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം

1 മണിക്കൂർ മുൻപ്
ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (24 നവംബർ 2026): പവന് ₹920 കൂടി; ഒരു പവന് ₹93,720

സ്വർണവില ഇന്ന് (24 നവംബർ 2026): പവന് ₹920 കൂടി; ഒരു പവന് ₹93,720

3 മണിക്കൂർ മുൻപ്
സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

3 മണിക്കൂർ മുൻപ്
നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

3 മണിക്കൂർ മുൻപ്
കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

4 മണിക്കൂർ മുൻപ്