എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം
കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നവംബർ 7 ശനിയാഴ്ച കൊച്ചിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു.
’ജന്തർ മന്തർ @ കൊച്ചി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രതിഷേധ പരിപാടി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്താണ് നടക്കുക. “ജനാധിപത്യം സംരക്ഷിക്കുക! എസ്‌ഐആർ റദ്ദാക്കുക!” എന്ന മുദ്രാവാക്യമുയർത്തിയാണ് സിജെപി പോരാട്ടത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കും അറസ്റ്റിനും ശേഷം സിജെപി സംഘടിപ്പിക്കുന്ന ആദ്യ പ്രധാന പ്രതിഷേധ പരിപാടിയാണിത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കൊച്ചിയിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർ

പക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
