മംഗല്യ താലി: ഭാഗം 42
രചന: കാശിനാഥൻ
ഹരി റൂമിലേക്ക് കയറി വന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ ഭദ്ര മിഴികൾ ഇറുക്കി അടച്ചുകൊണ്ട് കിടന്നു.
ഹരി അവളുടെ അടുത്തേയ്ക്ക് വന്നിട്ട് അല്പമൊന്നു കുനിഞ്ഞു.
എന്നിട്ട് തന്റെ ഇരു കൈകളിലും അവളെ കോരിയെടുത്തു.
യ്യോ…… ഇതെന്താ ഈ കാണിക്കുന്നേ.ഒന്ന് വിട്ടേ ഹരിയേട്ടാ
ഭദ്ര കിടന്നു കുതറി.
ഇപ്പൊ വിട്ടാലുണ്ടല്ലോ എന്റെ കൊച്ചു താഴേക്കു വീഴും. എന്തെ വീഴിയ്ക്കട്ടെ ഞാന്.
അവൻ തന്റെ കൈകൾ മെല്ലെയൊന്നു അയച്ചപ്പോൾ ഭദ്ര അവന്റെ നെഞ്ചിലേക്ക് പതുങ്ങികൂടി.
മംഗലത്ത് വീട്ടിൽ എങ്ങനെയായിരുന്നു എന്നൊന്നും ഓർക്കേണ്ട കേട്ടോ.. ഇവിടെ ഇന്ന് മുതലങ്ങോട്ട് ഈ ഹരീടെ ഇടനെഞ്ചിലെ ചൂടറിഞ്ഞു കിടന്നാൽ മതി എന്റെ ഭദ്രക്കുട്ടി. അതിനു യാതൊരു മാറ്റവുമില്ലന്നേ.
ബെഡിലേക്ക് പതിയെ അവളെ ചായിച്ചു കിടത്തിയ ശേഷം അവനൊന്നു കണ്ണിറുക്കികാണിച്ചു.
അടങ്ങി കിടന്നോണം.. ഞാനിപ്പോ വരാമേ..
വിഷമത്തോടെ തന്നെ നോക്കുന്ന ഭദ്രയേ നോക്കി കപട ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ വാഷ് റൂമിലേക്ക് പോയി
ഒന്നും മേലാത്ത അവസ്ഥയിലായിപ്പോയ് ഭദ്രയപ്പോൾ..
ഹരിയിൽ നിന്നും ഇങ്ങനെയൊരു നീക്കം, അതവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല…
ചുവരിലേക്ക് ചേർന്ന് കിടക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് വേഗത്തിൽ ചലിച്ചുകൊണ്ടേയിരുന്നു.
വാഷ് റൂമിന്റെ ഡോർ തുറക്കുന്നതും ഹരി ഇറങ്ങി വരുന്നതുമൊക്കെ അവൾ അറിയുന്നുണ്ട്,മുറിയിലെ പ്രകാശമണഞ്ഞപ്പോൾ അവളെ മെല്ലെയൊന്നു വിറച്ചു.
കിടക്കയുടെ അങ്ങേതലയ്ക്കം ഒന്ന് താണ് പൊങ്ങിയപ്പോൾ ഹരി വന്നു കിടന്നു എന്ന് അവൾക്ക് മനസിലായി.
ഭദ്രാ…..
അവൻ വിളിച്ചപ്പോൾ അവളെ വീണ്ടും ഞെട്ടി.
മുഖം തിരിച്ചു നോക്കി. മുറിയിലെ അരണ്ട വെളിച്ചത്തിൽ…
എടോ.. എന്നേ പേടിയ്ക്കുവൊന്നും വേണ്ടന്നെ… ഞാന് തന്നെയൊന്നും ചെയ്യത്തില്ല കേട്ടോ.
അവൻ ഒരു പുഞ്ചിരിയോട് പറഞ്ഞപ്പോൾ അവളുടെ ശ്വാസം നേരെ വീണത്.
സമാധാനത്തോടെ ഉറങ്ങിക്കോളൂ,,,, ഗുഡ് നൈറ്റ്.
ഹരിയത് പറഞ്ഞപ്പോൾ ഭദ്ര അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.
ഹമ്… എന്താ പെണ്ണേ ഇങ്ങനെ കണ്ണു മിഴിയ്ക്കുന്നെ, തന്റെ അനുവാദമില്ലാതെ, ഈ ഹരി നാരായണൻ ഒന്ന് തൊടുകപോലും ചെയ്യൂല്ലന്നേ..ഇനി ആ പേടിയൊന്നും വേണ്ട കേട്ടോ
സമാധാനമായിട്ട് ഉറങ്ങിക്കോളു…ഗുഡ് നൈറ്റ്.
പറഞ്ഞ ശേഷം ഹരി തിരിഞ്ഞു കിടന്നു.
രണ്ടാളും ആ കട്ടിലിന്റെ ഓരോ വശത്തുമായി ചെരിഞ്ഞു കിടന്നപ്പോൾ മദ്ധ്യഭാഗത്തു വലിയൊരു ഭാഗം ശൂന്യമായി കാണപ്പെട്ടു.
****
അതിരാവിലെ മഹാലക്ഷ്മി ഉണർന്നു.
കുളിയൊക്കെ കഴിഞ്ഞു പൂജാ മുറിയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു തൊഴുതിറങ്ങി.
ഭാമേ……
അവർ ഉച്ചത്തിൽ വിളിച്ചപ്പോൾ ഭാമ അടുക്കളയിൽ നിന്നും ഓടി വന്നു.
എനിയ്ക്ക് ഒരു ബ്ലാക്ക് ടീ എടുത്തേ, കോഫി വേണ്ട കേട്ടോ.
ശരി ലക്ഷ്മിയമ്മേ…
അവർ വീണ്ടും തിരിഞ്ഞു അടുക്കളയിലേക്ക് പോയ്.
ന്യൂസ് പേപ്പറും വായിച്ചോണ്ട് ഉമ്മറത്ത് ഇരുന്നപ്പോൾ ഭാമ അവർക്ക് ടീ കൊണ്ട് വന്നു കൊടുത്തു.
പതിയെ അതും കുടിച്ചു കൊണ്ട് കുറച്ചു നേരമിരുന്നു.
എന്നിട്ട് തിരികെ റൂമിലേക്ക് പോയ്.
സാരീയുടുത്തു കൊണ്ട് വേഗത്തിൽ ഇറങ്ങിവന്നപ്പോൾ അനി ഉണർന്നു ഹോളിൽ ഇരിപ്പുണ്ട്.
അമ്മ ഇതെവിടെയ്ക്കാ… ഇത്ര കാലത്തെ?
അമ്പലത്തിൽ പോണം, പിന്നെ വേറെയും കുറച്ചു കാര്യങ്ങളുണ്ട്..
ഐശ്വര്യം എഴുന്നേറ്റില്ലേ?
ഇല്ലമ്മേ… ഒരുപാട് ലേറ്റ് ആയല്ലേ കിടന്നത്.
ഹമ്…..
അവരൊന്നു മൂളി.
ഞാൻ പോയിട്ട് വരാം, നീയിന്നു ഓഫീസിൽ പോകുന്നുണ്ടോ മോനേ..?
ഹരി പൊയ്ക്കോളും, ഞാൻ അവനെയൊന്നു വിളിക്കട്ടെ.
എന്നിട്ട് തീരുമാനിക്കാം.
അതിനു മറുപടിയൊന്നും പറയാതെ മഹാലക്ഷ്മി ഉമ്മറത്തേയ്ക്ക് നടന്നു.
അവരുടെ ഡ്രൈവർ അപ്പോൾതന്നെ വണ്ടി എടുത്ത് കഴിഞ്ഞിരുന്നു.
കാറിലേക്ക് കയറിയ ശേഷം മഹാലക്ഷ്മി തന്റെ ഫോൺ എടുത്തു.
ഹലോ… രാജേട്ടാ…. ആഹ് ഞാൻ ഇറങ്ങി. ജസ്റ്റ് ക്ഷേത്രത്തിൽ ഒന്ന് കേറിയിട്ട് വരാം… ഓക്കേ ഓക്കേ..
ഇല്ലില്ല ലേറ്റ് ആകില്ല.. പെട്ടന്ന് വരാം
അവർ ഫോൺ കട്ട് ചെയ്ത്, എന്നിട്ട് ഫോൺ അവരുടെ താടി തുമ്പിൽ മുട്ടിച്ചു കൊണ്ടിരുന്നു.
ഈ മഹാലക്ഷ്മിയോട് കളിയ്ക്കാന് എന്റെ മക്കൾ രണ്ടാളും വളർന്നിട്ടില്ല..
കണ്ടോ ഹരി… എന്നേ എല്ലാവരുടെയും മുൻപിൽ വെച്ച് അധിക്ഷേപിച്ചു ഇറങ്ങിപോയതിന്റെ ഫലം, അത് നിനക്ക് കിട്ടാൻ പോകുന്നെയൊള്ളു.. നീ സ്വപ്നത്തിൽ പോലും പ്രതീക്ഷിയ്ക്കാത്തത് നടക്കാൻ പോണത്.
ഒരു ഗൂഡസ്മിതത്തോടെ അവർ ഇരുന്നു.
***
ഹരി ഉണർന്നപ്പോൾ ആദ്യം അവൻ നോക്കിയത് തന്റെ വലത് വശത്തേയ്ക്ക് ആയിരുന്ന്.
ഭദ്രയേ അവിടെ കാണാഞ്ഞപ്പോൾ അവനൊന്നു ഞെട്ടി.
ചാടിഎഴുന്നേറ്റു അവളെ ഉച്ചത്തിൽ വിളിച്ചു.
ഭദ്രയപ്പോൾ അടുക്കളയിൽ ആയിരുന്നു.
ഹരിയുടെ ഉറക്കെയുള്ള വിളിയൊച്ച കേട്ടതും അവൾ അവന്റെ അടുത്തേയ്ക്ക് ഓടി വന്നു.
ഹരിയേട്ടാ… വിളിച്ചോ?
ഹമ്…. താൻ നേരത്തെ ഉണർന്നോടോ..
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പുഞ്ചിരിതൂകി.
കുളിയൊക്കെ കഴിഞ്ഞു മുടിമുഴുവനും ഉച്ചിയിൽ വട്ടത്തിൽ ചുറ്റികെട്ടി വെച്ചിരിക്കുകയാണ്.
താൻ വാങ്ങികൊടുത്ത ആഭരണങ്ങളിൽ പകുതിയും അവൾ അഴിച്ചു മാറ്റിയെന്ന് ഹരി കണ്ടു.
അവന്റെ നോട്ടം കണ്ടപ്പോൾ ഭദ്രയ്ക്ക് കാര്യം പിടി കിട്ടി..
എനിയ്ക്ക് ഇത് മതിയായിട്ടാ ഹരിയേട്ടാ. വേറൊന്നുമോർക്കല്ലേ.
അവൾ സാവധാനം പറഞ്ഞു.
വേറെയൊന്നും ഓർക്കില്ലന്നേ…എന്തിനാ ഇങ്ങനെ മുഖം കുനിച്ചു നിൽക്കുന്നെ, അത് മാത്രം എനിയ്ക്ക് ഇഷ്ടമല്ല കേട്ടോ.
ഹരി പറഞ്ഞതും പെട്ടന്നവൾ മുഖമുയർത്തി അവനെയൊന്നു നോക്കി.
അവന്റെ കുസൃതികലർന്ന പുഞ്ചിരി.. അതിൽ പലപ്പോഴും അവളുടെ മനം കുടുങ്ങികിടന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…