Novel

പ്രണയാർദ്രമായി 💕 ഭാഗം 57

[ad_1]

രചന: മാളുട്ടി

മാളു പല ആവർത്തി കാശിയോട് മിണ്ടാൻ ശ്രമിച്ചെങ്കിലും അതിനു അവൻ ഒരു അവസരം അവൾക്കു നൽകിയില്ല… അവന്റെ അകൽച്ച അവളെ വല്ലാതെ തളർത്തി… ********** നന്ദു തന്നെ അറിയിക്കാത്ത മറ്റെന്തൊക്കെയോ ഉണ്ടെന്നു കാശിക്ക് മനസിലായി അവനും ഹരിയും ചേർന്ന് നന്ദുവിന്റെ ഒപ്പം വർക്ക്‌ ചെയ്തിരുന്നവരെ കാണാൻ പോയി…. വണ്ടിയുടെ സ്റ്റീയറിങ്ങിൽ തല ചെയ്ച ഇരുന്നു.. ഹരി ചായയും വാങ്ങി അവന്റെ അടുത്തേക്ക് ചെന്നു… ആകെ വാടി ഇരിക്കുന്ന കാശിയുടെ മുഖം കണ്ടതും ഹരിക്ക് എന്തോ പോലെ ആയി… “ഡാ… നിനക്ക് എന്താ പറ്റിയെ നിന്റെ മനസ് ഈ ഇടയായി ഇവിടെ എങ്ങും അല്ല.. എന്താ പറ്റിയെ…. “

“പറ്റുന്നില്ലെടാ എനിക്ക്… ഒരു വശത്തു നന്ദുവിനെ കൊന്നത് ആരാ എന്ന് അറിയാനുള്ള വെമ്പൽ.. മറു വശത്തു.. അവളാട എന്റെ പെണ്ണ് അവളുടെ മുഖത്തെ സങ്കടം അത് എനിക്ക് കണ്ട് നിൽക്കാൻ ആവുന്നില്ല… എനിക്ക് അവളെ ചേർത്ത് പിടിക്കണം എന്നുണ്ട് ഞാൻ ഒന്നു മിണ്ടാതായപ്പോൾ തന്നെ അവൾ ആകെ തളർന്നെടാ…. ” “കാശി എന്താ ഇത്.. നിനക്ക് എന്നാ മാളുവിനോട് മിണ്ടിക്കൂടെ… എന്തിനാ നി അവളെ avoid ചെയ്യുന്നേ… “ഹരി ഒരു സംശയ പൂർവ്വം ചോദിച്ചു….

“അത് ഞാൻ അവളോട് മിണ്ടിയാൽ എല്ലാം പറഞ്ഞുപോകുമെടാ… പിന്നെ അവൾ ഈ അന്യോഷണം നിർത്തണം എന്ന് പറഞ്ഞാൽ പിന്നെ എനിക്ക് ഒരിക്കലും ഈ അന്യോഷണം തുടരാൻ ആവില്ല…” “അതൊക്കെ നിന്റെ വെറും തോന്നൽ ആണ് കാശി… നി ചെന്ന് ആദ്യം അവളോട് മര്യതക്ക് സംസാരിക്ക് അപ്പൊ തീരും എല്ലാ പ്രേശ്നവും… ” “മ്മ്… “അവൻ ഒന്നു മൂളി… *********** പതിവില്ലാതെ രണ്ടു ദിവസമായി ഇഷ പുറത്ത് പോവുന്നത് കണ്ടതും മായക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി…

ഇഷ പുറത്തേക്ക് പോവുന്നത് കണ്ടതും മായയും ഇഷയുടെ പിന്നാലെ പുറത്തേക്ക് പോയി… വിശ്വനും ദേവിയും കൂടി വീട് വരെ ഒന്നു പോയി… കൂടെ ദത്തനും ബിന്ദുവും പോയിരുന്നു…. വീട്ടിൽ ആകെ അനുവും ദക്ഷയും കണ്ണനും മാളുവുമേ ഉള്ളൂ…മുകളിലെ ബാൽകണിയിൽ ഇരുന്നു കളിക്കുവാണ് അവർ നാലും.. “കണ്ണാ… ഇത് നോക്കിയേ ഹായ്‌ നല്ല രസോല്ലേ…”ഒരു കളിപ്പാട്ടം എടുത്തു കണ്ണനെ കാട്ടികൊണ്ട് ദക്ഷ പറഞ്ഞു… ഒപ്പം അവൾ അവന്റെ കൈയിലേക്ക് അത് വെച്ച് കൊടുത്തു…

ഇവരുടെ കളിയും നോക്കി ഓരോന്നും പറഞ്ഞു ഇരിക്കുവാണ് മാളുവും അനുവും… *********** ഇഷയെ ഫോളോ ചെയ്ത് മായ എത്തിയത് ഒരു പഴയ ബിൽഡിങ്ങിൽ ആയിരുന്നു… അവിടെ വല്യ ആൾ താമസം ഒന്നും ഉണ്ടായിരുന്നില്ല…. മായ പതിയെ ഒച്ച ഉണ്ടാകാതെ ഉള്ളിലേക്ക് കയറി.. അവിടുത്തെ കാഴ്ച കണ്ട് അവൾ തറഞ്ഞു നിന്നു… ചരണിനു ഫുഡ് വിളമ്പി കൊടുക്കുന്ന ഇഷ…. കയ്യിലുണ്ടായിരുന്ന ഗൺ എടുത്തു അവൾ അവർക്ക് നേരെ നിന്നു.. “ഇഷ….”മായ വിളിച്ചതും ചരനും ഇഷയും ഒരു ഞെട്ടലോടെ മായയെ നോക്കി….

മായ ഗൺ ഇഷക്ക് നേരെ തിരിച്ചു… “മായ പ്ലീസ് അവളെ ഒന്നും ചെയ്യരുത്… നിനക്ക് എന്നെ അല്ലെ വേണ്ടത് അവളെ വെറുതെ വിട്ടേക്ക്…”ചരൺ “നി ആ വീട്ടിലേക്ക് വന്നത് ഇവനെ അന്യോഷിച്ചു വന്ന എന്നെ ഇല്ലാതാക്കാൻ ആണോ ഇഷ….” “ചേച്ചി എന്തൊക്കെയാ പറയുന്നേ… ഞാൻ അങ്ങനെ ഒന്നും വന്നതല്ല….ഇത് എന്റെ ചേട്ടനാ അന്ന് എന്നെ അച്ഛൻ അറിയാതെ ഋഷിയേട്ടന്റെ കൂടെ പറഞ്ഞച്ചയച്ചത് എന്റെ ഈ ഏട്ടനാ..” മായയിൽ അപ്പോഴും ദേഷ്യം നിറഞ്ഞു നിന്നു…

ഇഷ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന് അവൾക്കു മനസിലായി… തന്റെ അടുത്ത് നിൽക്കുന്ന ചരണിന്റെ കോളറിൽ പിടിച്ചു അവൾ അവന്റെ നെറ്റിയിലേക്ക് തോക്ക് ചുണ്ടി… “എന്ത്‌ തെറ്റാടാ എന്റെ ഇച്ചായൻ നിന്നോട് ചെയ്തേ…. എന്തിനാടാ നി എന്റെ ഇച്ചായനെ കൊന്നേ… “മായയുടെ കണ്ണുകളിലെ തീ അവനു കാണാമായിരുന്നു.. ചരണിന്റെ മൗനം അവളെ വീണ്ടും ദേഷ്യം പിടിപ്പിച്ചു… അവൾ അവന്റെ കോളറിൽ വീണ്ടും കൈകൾ മുറുക്കി… “ചേച്ചി ഒന്നു നിർത്തിക്കെ… കുറെ ആയി എന്റെ ഏട്ടൻ ചെയ്യാത്ത തെറ്റിന് ചേച്ചിയെ പേടിച്ചു കഴിയുന്നു.. ഇനിയും അത് വേണ്ട…. എന്റെ വല്യേട്ടൻ അല്ല കുഞ്ഞേട്ടനാ ചേച്ചിയെ ഇച്ചായനെ കൊന്നേ….”

മായക്ക് അത് വിശ്വസിക്കാൻ ആയില്ല.. അവൾ ഇഷയെ തന്നെ ശ്രദ്ധിച്ചു…. ചേച്ചിക്ക് അലക്സ്‌ ചേട്ടന്റെ മരണം വരെ അല്ലെ അറിയിവ്… അന്ന് ആ പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നത് ആരാന്നു ചേച്ചി അന്യോഷിച്ചിരുന്നോ അത് ദേ ഈ നിൽക്കുന്ന മനുഷ്യൻ ആയിരുന്നു.. അന്ന് അലക്സ്‌ എന്റെ ചേട്ടനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.. അതിനു ശേഷം ഏട്ടൻ ഒന്നു വീട് വരെ പോയ സമയത്ത് ആ സിദ്ധാർത്തും ശരണേട്ടനും ചേർന്ന് അലക്സിന്റെ കേബിനിൽ വന്നു.. കേസ് പിന്നവലിക്കാൻ ആവശ്യപ്പെട്ടു.. ഇല്ലെങ്കിൽ ആ പെൺകുട്ടിയെ കൊന്ന് കളയുമെന്നും.. എന്നാൽ അലക്സ്‌ ചേട്ടൻ സമ്മതിച്ചില്ല..

. കുറച്ചു കഴിഞ്ഞതും ദിവ്യക്ക് ബോധം വന്നു… നേഴ്സ് പറഞ്ഞതും അലക്സ്‌ ചേട്ടനും വെല്യേട്ടനും കൂടി ചേച്ചിയുടെ അടുത്തേക്ക് പോയി… സംസാരിച്ചു… അവിടെ വെച്ചാണ് ദിവ്യാ നന്ദനയുടെ കാര്യം പറയുന്നത്..സിദ്ധാർഥിന്റെയും ശരണിന്റെയും illegal ബിസിനസിനെ പറ്റിയും പണത്തിനു വേണ്ടി അവർ കാട്ടി കുട്ടിയ വേണ്ടാതിനങ്ങളെ പറ്റിയും…. ദിവ്യയുടെ നിർദേശപ്രേകാരം അവർ നന്ദനയെ വിളിച്ചു… “ഹലോ നന്ദന അല്ലെ.. ഞാൻ ദിവ്യാ പറഞ്ഞിട്ട് വിളിക്കുവാണ്…

നന്ദനക്ക് ഒന്നു ബാംഗ്ലൂർ വരെ വരാൻ കഴിയുമോ.. ദിവ്യക്ക് ചെറിയ ഒരു പ്രശ്നം ഉണ്ട്… മറ്റാരെയും അറിയിക്കേണ്ട…”അലക്സ്‌ “ഞാൻ നാളെ വൈകുനേരത്തോടെ ഇവിടുന്ന് പോരാം…”നന്ദു phone കട്ട് ചെയ്തു… “എന്നാ നിങ്ങൾ സംസാരിച്ചു ഇരിക്ക് ഞാൻ ഒരിടം വരെ പോയിട്ട് വരാം…”അലക്സ്‌ ഹോസ്പിറ്റലിൽ നിന്നും പോയി… കുറച്ചു കഴിയുമ്പോൾ ചരൻ കേൾക്കുന്നത് അലക്സ്‌ ഒരു ആക്‌സിഡന്റിൽ മരണപെട്ടു എന്നാ വാർത്ത ആണ്… അപ്പോൾ തന്നെ അവൻ അങ്ങോട്ട് പുറപ്പെട്ടു…. കുറച്ചു കഴിഞ്ഞതും അവനു വീണ്ടും കാൾ വന്നു ദിവ്യാ മരിച്ചു എന്ന് പറഞ്ഞു….അവൻ അപ്പോഴേക്കും ആകെ തളർന്നു….

രണ്ട് ദിവസങ്ങൾക്ക് ശേഷം ആണ് അവൻ ഓർത്തത്.ഈ കാര്യങ്ങൾ എല്ലാം അറിയുന്ന ഒരാൾ കൂടി ഇനി ഉണ്ട് നന്ദന… അവൻ വേഗം phone എടുത്ത് നന്ദനയെ വിളിച്ചു…. അവൾ ഇനിയും വൈകാതെ news ടെലിക്കേസ്‌റ് ചെയാം ഇന്ന് പറഞ്ഞു.. ചാനലിലേക്ക് പോയി…. അതുകഴിഞ്ഞു അവൻ ടീവി യിൽ കാണുന്നത് നന്ദനക്ക് ആക്‌സിഡന്റ് പറ്റി എന്നാണ്…അവനും കേരളത്തിലേക്ക് ആ സമയം പോന്നതിനാൽ അവനു നന്ദനയെ കാണാൻ പറ്റി… അവിടുന്നാണ് നന്ദനയുടെ എല്ലാമെല്ലാം ആയ കാശിയെ പറ്റി അറിയുന്നത്… അന്ന് ഹോസ്പിറ്റലിൽ വെച്ച രേഖകൾ എവിടെ എന്ന് അവൾ കൃത്യമായി പറഞ്ഞു തന്നു.. ഒപ്പം ഇത് ഒന്നും കാശി അറിയരുതെന്നും…

എന്നാൽ ആ റൂമിലേക്ക് വീണ്ടും വന്ന ഞാൻ കാണുന്നത് നന്ദനയെ കൊള്ളാം അവളുടെ മുഖത്തു പില്ലോ വെച്ച് അമർത്തുന്ന സ്വന്തം അനിയനെയും കൂട്ടുകാരനെയും ആണ്… ഇത് ചെയ്യണം എന്ന് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല… പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ മായക്ക് ഇത് താരനായി ഞാൻ ബാംഗ്ലൂർക്ക് പൊന്നു… അവിടെ എന്റെ ഒരു കൂട്ടുകാരൻ വഴിയാണ് എന്നെ അവർ അലെക്സിന്റെ കൊലപാതകി ആക്കി എന്ന്… എന്നെ കണ്ടാൽ കൊല്ലാൻ വേണ്ടി നടക്കുന്ന മായയുടെ മുമ്പിൽ പിന്നെ ഞാൻ ഇങ്ങനെ സത്യങ്ങൾ ബോധിപ്പിക്കും… അവിടേം മുതൽ സ്വന്തം അനിയന്റെയും കൂട്ടുകാരന്റെയും നിന്റെയും മുന്നിൽ പേടത്തെ ഓടി നടക്കുവായിരുന്നു…

അതുപോലെ സ്വന്തം അച്ഛന് മുന്നിൽ ഒരു ഭ്രാന്തനെ പോലെയും.. ഇനിയും ഞാൻ പറഞ്ഞത് വിശ്വാസം ആയിട്ടിലെങ്കിൽ നിനക്ക് ഈ ഫയൽസ് ഓക്കെ നോക്കാം മായ…. പറഞ്ഞു തുടങ്ങിയത് ഇഷയായിരുന്നെങ്കിൽ അവസാനിപ്പിച്ചത് ചരൺ ആയിരുന്നു… മായക്ക് ഒന്നും പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞില്ല….അവൾ ആകെ സ്തംഭിച്ചു നിന്നു… പെട്ടനാണ് മായയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നത്… മാളു എന്ന് സേവ് ചെയ്ത നമ്പർ കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്തു…

“ഹലോ മായ ഞാൻ അനുവാണ്… നി എവിടെയാ… മാളുവിനെ ആരൊക്കെയോ ചേർന്ന് ഇവിടെ നിന്നും കൊണ്ടുപോയി… നി ഒന്നു പെട്ടന്ന് വാ… ആരെയും വിളിച്ചിട്ട് എടുക്കുന്നില്ല… എനിക്ക് ആകെ പേടി ആവുന്നു മായ ഒന്നു പെട്ടന്ന് വാ…. ” അനുവിന്റെ പേടിയോടെയുള്ള സംസാരം മഴയിലും ഭയം നിറച്ചു…. “എന്താ മായേച്ചി…. “മായയുടെ മുഖ ഭാവം കണ്ട് ഇഷ ചോദിച്ചു… “അത് മാളുവിനെ ആരോ വീട്ടിൽ നിന്നും കൊണ്ടുപോയെന്ന്…. ”  ……..തുടരും… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!