Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 6

[ad_1]

രചന: റിൻസി പ്രിൻസ്

എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു… ജന്മം കൊടുത്തവരെ വേണോ അതോ വിശ്വസിച്ച് തനിക്കൊപ്പം നിൽക്കുന്ന പെണ്ണിനെ വേണോ.?  ഈ ചോദ്യത്തിന് മുൻപിൽ ഒരു ഉത്തരം ഇല്ലാതെ പകച്ചു നിൽക്കുകയായിരുന്നു ഇവർ…

കുറച്ചു സമയം ഫോൺ ഓഫാക്കി വെച്ച് അവൻ മുറിയിലേക്ക് കയറി കതക് അടച്ചിരുന്നു,  കണ്ണുകളടച്ച് പോയ കാലങ്ങളെ കുറിച്ച് അവൻ ചിന്തിച്ചു…

മീരയെ പരിചയപ്പെട്ടിട്ടിപ്പോൾ മൂന്നുവർഷങ്ങൾ ആകുന്നതേയുള്ളൂ,  ഇതിനിടയിൽ പലവട്ടം അവൾക്കു പിന്നാലെ നടന്നു…  അതിനുശേഷമാണ് അവളെ ഇഷ്ടമാണെന്ന് പറഞ്ഞത് തന്നെ,  തനിക്ക് അവളെ പോലെ നല്ലൊരു പെൺകുട്ടിയെ ഇനി ജീവിതത്തിൽ കിട്ടില്ല എന്നുള്ളത് ഉറപ്പാണ്…  പക്ഷേ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ വയ്യ, കുട്ടിക്കാലം മുതലുള്ള ഓരോ കാര്യങ്ങളും അവന്റെ  മനസ്സിലേക്ക് ഓടിയെത്തി,  തനിക്ക് വേണ്ടി മാത്രം ജീവിച്ചവരായിരുന്നു അവർ….. എല്ലാ കാര്യവും തനിക്ക് നേടിത്തരാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്തവർ, ഇഷ്ടമുള്ള ഒരു കളിപ്പാട്ടം പറഞ്ഞാൽ അന്നു തന്നെ അത് കയ്യിൽ എത്തിച്ചു തരുന്ന അച്ഛൻ,  അമ്മ ആണെങ്കിലും തന്റെ ഇഷ്ടങ്ങൾ അറിഞ്ഞ് മാത്രമാണ് വീട്ടിൽ ഒരു കറി പോലും വെക്കുന്നത്…  അവരെ വേദനിപ്പിച്ച് ഒരു ജീവിതം തനിക്ക് സന്തോഷം നൽകുമോ എന്ന് പലയാവർത്തി അവൻ ചിന്തിച്ചു നോക്കി…! ഇല്ല  ആ ജീവിതം ഒരിക്കലും തനിക്ക് സന്തോഷം നിറയ്ക്കുന്നത് അല്ല, എല്ലാത്തിനുമുപരി അച്ഛന്റെയും അമ്മയുടെയും പിണക്കം അത് തനിക്ക് സഹിക്കാൻ സാധിക്കില്ല,  തന്നിഷ്ടം പ്രവർത്തിച്ച് അവൾക്കൊപ്പം ജീവിക്കുവാൻ തുടങ്ങുമ്പോൾ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഒരു ദുർബുദ്ധി തോന്നിയാൽ അത് സഹിക്കാൻ സാധിക്കുന്നത് ആയിരിക്കില്ല…  മാത്രമല്ല അവളെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ പോലും തനിക്ക് സാധിക്കില്ല… അച്ഛന്റെയും അമ്മയുടെയും വേദനകൾക്ക് മുൻപിൽ അവളോടുള്ള സ്നേഹം തീരെ ചെറുതാണെന്ന് അവനു തോന്നി,  ഇരുവർക്കുമിടയിൽ ഉള്ള സ്നേഹം തൂക്കപെട്ടപ്പോൾ അവളുടെ ത്രാസിന്റെ തൂക്കം അല്പം കുറവായിരുന്നു,

 ഏറെ സമയങ്ങൾക്ക് ശേഷം അവൻ ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു…   വളരെ ആകാംക്ഷയോടെയാണ് അവൾ ഫോൺ എടുക്കപ്പെട്ടത്

” ഹലോ …?

ആകാംഷ നിറഞ്ഞ സ്വരം…

“എന്തായി അജു….  വീട്ടിൽ പറഞ്ഞൊ…?

” പറഞ്ഞു,  രണ്ടുപേരോടും പറഞ്ഞു…  നിന്നെക്കുറിച്ച് ഞാൻ സംസാരിച്ചു,

” അച്ഛനും അമ്മയും എതിർത്തിട്ടുണ്ടാവും അല്ലേ…

അവൾ ചോദിച്ചു.

“ഉം…. ആദ്യം എതിർപ്പൊന്നും ഉണ്ടായിരുന്നില്ല….  എനിക്കിഷ്ടപ്പെട്ട വിവാഹത്തിന് അവർക്ക് സമ്മതമായിരുന്നു,  പക്ഷേ പ്രശ്നം നിനക്ക് രണ്ട് അനുജത്തിമാർ ഉണ്ടായിരുന്നതാണ്,  പിന്നെ നിനക്ക് അച്ഛനെ ഇല്ലല്ലോ….  അതും….! അച്ഛൻ പറയുന്നത് വിവാഹശേഷം ഞാൻ നിന്റെ വീട്ടിൽ നിൽക്കേണ്ടിവരും എന്ന് ആണ്… മാത്രമല്ല നിന്റെ അനിയത്തിമാരുടെ കാര്യങ്ങളൊക്കെ ഞാൻ നോക്കേണ്ട അവസ്ഥ വരുമെന്ന് …..

അവൻ തുറന്നു പറഞ്ഞു..

 ” നിനക്ക് തോന്നുന്നുണ്ടോ അജു  എന്റെ അമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്…. പണം ഇല്ലെങ്കിലും അഭിമാനമോട്ടും കുറയാത്ത ആളാണ് അമ്മ….എന്റെ ഭർത്താവായി വരുന്ന ആളെ കൊണ്ട് എന്റെ അനുജത്തിമാരുടെ ജീവിതം സുരക്ഷിതമാക്കാൻ അമ്മ ശ്രമിക്കില്ല…..അതോർത്ത് പേടിക്കേണ്ട,

അവൾക്കും ദേഷ്യം വന്നു…

”  എനിക്ക് അങ്ങനെ ഒരു പേടിയില്ല…! പക്ഷെ നിന്റെ അമ്മ കുറെയൊക്കെ ഒരു ഹെല്പ് ആഗ്രഹിക്കുന്നുണ്ട്, അല്ലേൽ  ഇപ്പോൾ തന്നെ ഇത്രയും ധൃതിപിടിച്ച് നിന്റെ വിവാഹം നടത്തണം എന്ന് വാശിപിടിക്കില്ല….  മുൻപോട്ടുള്ള ജീവിതത്തിൽ അമ്മയുടെ ആരോഗ്യവസ്ഥയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അനുജത്തിമാരും അനാഥരാവരുത് അതുകൊണ്ട് ആണ് നിന്റെ വിവാഹം നടത്തണമെന്ന് അമ്മ ഇത്രയും വാശി പിടിക്കുന്നത്…. ആലോചിച്ച് നോക്കിയപ്പോൾ അച്ഛനുമമ്മയും പറഞ്ഞത് സത്യമാണ്,

അർജുന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് തനിക്ക് പരിചിതമല്ലാത്ത ഒരാൾ ആണ് സംസാരിക്കുന്നത് എന്ന് തോന്നി….

,” പേടിയുണ്ടോ  അജുവിന്,  ബാധ്യതകൾ ഒക്കെ തലയിൽ ആവുമെന്ന്…

 അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു…

”  സ്വാഭാവികമായിട്ടും അങ്ങനെ ചിന്തിക്കുമല്ലോ ഞാൻ സ്നേഹിച്ചത് നിന്നെയാണ്…..  നിന്നെ മാത്രം..!എനിക്ക് നിന്നെ മാത്രം നോക്കേണ്ട ആവശ്യമെ ഉള്ളൂ,  അല്ലാതെ കുടുംബം മുഴുവനും നോക്കാമെന്ന് സ്നേഹിക്കുന്ന സമയത്ത് ഞാൻ നിനക്ക് വാക്ക് തന്നിട്ടില്ല,

അവന്റെ ശബ്ദം ഉയർന്നു…

 ” അജു എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്….  എന്റെ കുടുംബം മുഴുവൻ നോക്കണം എന്ന് ഞാൻ നിന്നോട് പറഞ്ഞൊ…?

” ഇപ്പൊൾ പറഞ്ഞില്ല പക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ നീ പറയും, അത് നിന്റെ കുഴപ്പമല്ല നിന്റെ സാഹചര്യം നിന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്..  നിന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെ ആവശ്യപ്പെടും,  മാത്രമല്ല അച്ഛനും അമ്മയ്ക്കും മാനസികമായി ഒരുപാട് വിഷമം ഉണ്ട് ഇക്കാര്യത്തിൽ….  അവരുടെ എതിർപ്പിനെ മറികടന്ന് ഞാൻ നിന്നെ വിവാഹം കഴിച്ചാൽ അവര് പിന്നെ ജീവിച്ചിരിക്കില്ല  എന്നാണ് പറയുന്നത്….

” നീ എന്താണ് പറഞ്ഞു വരുന്നത്….?

”  അത് ഫോണിൽ കൂടി പറയേണ്ട കാര്യമല്ല,  പക്ഷേ ഞാൻ പറയാം… നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്,  നിന്നോട് ഞാൻ കാണിച്ച സ്നേഹത്തിൽ ഒരു തരിമ്പുപോലും കളങ്കം ഉണ്ടായിരുന്നില്ല… ഞാൻ ആഗ്രഹിച്ചു നിന്നോടൊപ്പം ഒരു ജീവിതം…. പക്ഷേ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല….  നീ എന്നെ ഇനി പ്രതീക്ഷിക്കേണ്ട….  ഇതൊരു ഫോൺകോളിൽ കൂടി പറയുന്നത് മോശമാണ് എനിക്കറിയാം, പക്ഷേ ഒരിക്കൽ കൂടി നിന്നെ കണ്ടാൽ ചിലപ്പോൾ എന്റെ തീരുമാനം മാറിപ്പോകും… മുഖം കണ്ടാൽ ഞാൻ ഇപ്പോൾ എടുത്ത തീരുമാനത്തിൽ നിന്ന് മാറുമെന്ന് ഭയം എനിക്ക് ഉള്ളതുകൊണ്ടാണ് നിന്നെ കാണാതെ ഫോണിൽ കൂടി ഞാൻ ഇത് വിളിച്ചു പറയുന്നത്…. എന്നെ നീ കാക്കണ്ട…. അമ്മ തീരുമാനിക്കുന്ന വിവാഹത്തിന് സമ്മതിച്ചോ…. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല,..

” അ……. ജു,

 അവൾക്ക് വാക്കുകൾ ഇടറി തുടങ്ങിയിരുന്നു….

” ഇങ്ങനെ  ഒക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നിനക്ക് ഉറപ്പായിരുന്നില്ലേ അജു… എന്ത് പ്രശ്നം വന്നാലും എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്ക് വാക്ക് തന്നതല്ലേ….  അച്ഛനും അമ്മയും സമ്മതിക്കില്ലായിരുന്നു എങ്കിൽ നീ എന്തിനാ ഇത്ര കാലം എന്നെ സ്നേഹിച്ചത്,  എന്തിനാ ഇത്ര ബുദ്ധിമുട്ടി ന്റെ പുറകെ നടന്നത്…  എനിക്ക് ഇഷ്ടമാണെന്ന് പറയിപ്പിച്ചത്, നിനക്ക് അറിയില്ലായിരുന്നോ എന്നെപ്പോലെ ഒരു പെൺകുട്ടിയുടെ വിവാഹാലോചന നിന്റെ വീട്ടിൽ സമ്മതിക്കില്ലന്ന്, എന്തിനാ നീ എനിക്ക് മോഹം തന്നത്..?  ആവശ്യമില്ലാത്ത സ്വപ്നങ്ങൾ കാണിച്ചത്, അച്ഛനുമമ്മയും മരിക്കും എന്ന് പറയുമ്പോൾ നിനക്ക് സങ്കടം വരുന്നുണ്ട്,  ഞാൻ മരിച്ചാൽ നിനക്ക് സങ്കടം ഇല്ലേ…?

കരഞ്ഞുകൊണ്ടുള്ള അവളുടെ വാക്കുകളിൽ അവൻ ഒന്ന് ഭയന്നു..

” നീ അങ്ങനെയൊന്നും ചെയ്യരുത്….  എനിക്ക് അപേക്ഷിക്കാൻ മാത്ര നിന്നോട്  പറ്റു…  എല്ലാ തെറ്റും എന്റെ ഭാഗത്ത് ആണ്… നിന്നെ അത്രയ്ക്ക് ഇഷ്ടം ആയപ്പോൾ ഞാൻ മുൻപോട്ടുള്ള കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല,  അച്ഛനും അമ്മയും എതിർക്കുമെന്ന് ഒക്കെ എനിക്കറിയാമായിരുന്നു, പക്ഷേ എന്തെങ്കിലും പറയാം എന്ന് ഞാൻ വിചാരിച്ചത്…  ഒരുവിധത്തിലും ശരിയാവുന്ന കാര്യമല്ലെന്ന് എനിക്ക് കാര്യത്തോടടുത്തപ്പോൾ മനസ്സിലായത്…. നിന്നെ നിർബന്ധിച്ചതും നിന്റെ മനസ്സിൽ മോഹങ്ങൾ തന്നതും ഒക്കെ തെറ്റാണ്… പക്ഷേ ഒരു കാര്യം നിനക്ക് ഉറപ്പ് തരാം, ഞാൻ നിന്നെ ചതിച്ചിട്ടില്ല… ഒരിക്കലും നിന്നോട് മോശമായി ഇടപെട്ടിട്ടില്ല,  നിന്നെ വിവാഹം കഴിക്കാൻ പറ്റും എന്ന് എനിക്ക് പൂർണമായിട്ട് ഉറപ്പില്ലാത്തത് കൊണ്ട് തന്നെയാണ് ഒരു കെട്ടിപ്പിടുത്തത്തിലോ ഒരു ഉമ്മയ്ക്കോ അപ്പുറം നിന്റെ ശരീരത്തിൽ പോലും ഞാൻ മോശമായി സ്പർശിച്ചിട്ടില്ല…. നിന്നെ ചതിക്കാൻ ആയിരുന്നുവെങ്കിൽ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു നമ്മൾക്ക് മുൻപിൽ, എന്നിട്ടും ഞാൻ അങ്ങനെയൊന്നും നിന്നോട് ചെയ്തിട്ടില്ലല്ലോ…. ഞാൻ പറഞ്ഞില്ലേ എല്ലാം എന്റെ തെറ്റാണ്, ആത്മാർത്ഥമായിട്ടാണ് ഞാൻ നിന്നെ സ്നേഹിച്ചത്…  പക്ഷേ എനിക്ക് എന്റെ അച്ഛനുമമ്മയും നിന്നെപ്പോലെ തന്നെ ഇഷ്ടമാണ്…. നിങ്ങളിലാരെ ഉപേക്ഷിക്കുമെന്ന് ചോദിച്ചാൽ എനിക്ക് നിന്റെ പേര് പറയാൻ മാത്രം പറയാനെ നിർവാഹമുള്ളൂ, നിനക്കും അങ്ങനെയായിരിക്കും,  നിന്റെ അനുജത്തിമാരെയും അമ്മയെയും ഉപേക്ഷിച്ച് വരാൻ ഞാൻ പറഞ്ഞാൽ നീ വരൂമോ..? ഒരിക്കലും വരില്ല,  എനിക്കറിയാം….  ഞാൻ  ആ ഒരു അവസ്ഥയിൽ തന്നെയാണ് നിൽക്കുന്നത്,  സിനിമയിലെ പോലെ നിന്നെ വിളിച്ചുകൊണ്ടുപോയി കല്യാണം കഴിക്കാനോ നോക്കാനോ ഒന്നും എനിക്ക് പറ്റില്ല…  നീ എന്നോട് ക്ഷമിക്കു,  നിന്നോട് ഞാൻ ചെയ്തത് വലിയൊരു തെറ്റാണെന്ന് എനിക്ക് അറിയാം….  പക്ഷേ ഇപ്പൊൾ എന്റെ മുൻപിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല…  നിന്നെ ഞാൻ ചതിച്ചു എന്നാണ് നിനക്ക് തോന്നുന്നത് എങ്കിൽ നിന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ എനിക്കറിയില്ല….  കുറച്ചു സമയം എടുത്തു നീ എന്നെ മറക്കണം…  പുതിയൊരു ജീവിതത്തിലേക്ക് നീ കടക്കണം, ഞാൻ ഇന്ന് വൈകിട്ട് തന്നെ ഇവിടുന്ന് പോകും… ഇനി ഉടനെ ഇവിടേക്ക് വരില്ല,  എവിടേക്ക് ആണെന്ന് ഒന്നും തീരുമാനിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ നിന്നെ വിളിക്കില്ല, നീ മറ്റൊരാളുടെ സ്വന്തമായി എന്ന് അറിഞ്ഞാൽ മാത്രമേ ഞാൻ ഇനി നാട്ടിലേക്ക് തിരികെ വരു…. ഇല്ലെങ്കിൽ എനിക്ക് മനസ്സമാധാനം കിട്ടില്ല,ബൈ…

 അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തപ്പോൾ,  ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്നത്  പോലെയാണ് അവൾക്ക് തോന്നിയത്…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button