National
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് വന്നത് രാഹുൽ ഗാന്ധിയുടെ ആശയം: കെസി വേണുഗോപാൽ
[ad_1]
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നിർദേശിക്കൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആശയമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
പ്രതിപക്ഷ സംഖ്യത്തിന്റെ ബെംഗളൂരു യോഗത്തിലാണ് പേര് നിർദേശിക്കുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാർ എതിർത്തെങ്കിലും ബാക്കി മുഴുവൻ പേരും ഒറ്റക്കെട്ടായി പേരിനെ പിന്തുണച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയായിട്ടോ അല്ലാതെയോ മത്സരിക്കാം. ജയസാധ്യത അനുസരിച്ചായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന ചർച്ച യുഡിഎഫിനെ അലോസരപ്പെടുത്താനാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
[ad_2]