Kerala

സൂത്രധാരനെന്ന് കരുതുന്ന പ്രതി സുനിൽകുമാർ പിടിയിൽ

[ad_1]

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സുനിൽകുമാർ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സുനിൽ കുമാറിനെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സുനിൽ കുമാറിനെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇയാളുടെ കാർ കുലശേഖരപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു

കാറിന്റെ രേഖകൾ പണയപ്പെടുത്തി സുനിൽകുമാർ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം വാങ്ങിയതായി സൂചനയുണ്ട്. ബംഗളൂരു വഴി മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!