Kerala

ട്രെയിൻ യാത്രക്കിടെ യുവതിയെ കടന്നുപിടിച്ച സംഭവം; അഗളി സിഐ ഒളിവിൽ തുടരുന്നു

ട്രെയിനിൽ വെച്ച് സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ സർക്കിൾ ഇൻസ്‌പെക്ടർ ഒളിവിൽ തുടരുന്നു. അഗളി എസ് എച്ച് ഒ ആയ അബ്ദുൽ ഹക്കീമാണ് ഒളിവിൽ കഴിയുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയിൽവേ പോലീസ് കേസെടുത്തത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സിഐ യുവതിയെ കയറി പിടിച്ചത്. യുവതി ബഹളം വെച്ചപ്പോൾ മറ്റ് യാത്രക്കാർ ഇടപെട്ടു. ഇതോടെ താൻ പോലീസ് ആണെന്ന് പറഞ്ഞ് ഹക്കീം ഇവിടെ നിന്ന് കടന്നുകളഞ്ഞു.

ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തിയപ്പോൾ യുവതി പോലീസിൽ പരാതി നൽകി. മറ്റ് യാത്രക്കാർ ഹക്കീമിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

Related Articles

Back to top button
error: Content is protected !!