മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ടു; 4 മരണം, 29 പേർക്ക് പരുക്ക്

മുംബൈ കുർളയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലും കാൽനട യാത്രക്കാരെയും ഇടിച്ചിട്ടു. അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം നാല് പേർ മരിച്ചു. 29 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിത വേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു
പരുക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്ന് കാൽനട യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുവീഴ്ത്തി. ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറിയാണ് ബസ് നിന്നത്.
ഓട്ടോറിക്ഷയെയും മൂന്ന് കാറുകളെയും അടക്കമാണ് ബസ് ഇടിച്ചിട്ടത്. പ്രദേശവാസികൾ അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ബസ് പോലീസ് വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്.