റോഡ് അടച്ച് സ്‌റ്റേജ് കെട്ടി പാർട്ടി സമ്മേളനം: സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്
തിരുവനന്തപുരം വഞ്ചിയൂരിൽ പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്. 21 ഏരിയാ കമ്മിറ്റി അംഗങ്ങളും കേസിൽ പ്രതികളാകും. മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കും. വിഷയത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി
പ്രതികൾക്ക് വഞ്ചിയൂർ പോലീസ് നോട്ടീസ് അയച്ചു. റോഡ് അടച്ച് സ്‌റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് വിഷയത്തിൽ പ്രതികരിച്ചത്. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെ്‌ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു
പാളയം ഏരിയ സമ്മേളനത്തിനായാണ് ഈ മാസം അഞ്ചാം തീയതി വഞ്ചിയൂരിൽ റോഡിന്റെ ഒരു വശം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്. കോടതിയലക്ഷ്യ കേസ് ആണെന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി നിർദേശം നൽകി. തുടർന്നാണ് പോലീസ് കേസെടുത്തതത്.