അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജയിലിലേക്ക് അയക്കുക ഹൈക്കോടതി തീരുമാനപ്രകാരം
തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. പുഷ്പ 2 ന്റെ റിലീസ് ദിവസം തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് താരത്തെ ഹാജരാക്കിയത്.
അതേസമയം റിമാൻഡിലായ അല്ലു അർജുനെ ജയിലിലേക്ക് മാറ്റുക തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അല്ലു അർജുന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്
ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് അല്ലുവിന്റെ ഹർജി പരിഗണിക്കുന്നത്. അല്ലു അർജുന് ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്