National
അവിഹിത ബന്ധം ആരോപിച്ച് പരസ്യമായി മർദനമേറ്റ യുവതി ആത്മഹത്യ ചെയ്തു; 4 പേർ അറസ്റ്റിൽ
[ad_1]
അവിഹിത ബന്ധം ആരോപിച്ച് യുവതിയെ പരസ്യമായി മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലാണ് സംഭവം. മർദനമേറ്റ യുവതി ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്
ഒരു കൂട്ടം സ്ത്രീകൾ ചേർന്നാണ് യുവതിയെ പരസ്യമായി മർദിച്ചതും അപമാനിച്ചതും. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ യുവതി പിന്നീട് തിരിച്ചെത്തി. ഇതിന് ശേഷം തിങ്കളാഴ്ചയാണ് യുവതിയെ സ്ത്രീകൾ കൂട്ടം ചേർന്ന് മർദിച്ചത്
ഭർത്താവ് തടയാൻ ശ്രമിച്ചപ്പോൾ സംഘം യുവാവിനെയും ആക്രമിച്ചു. അന്ന് രാത്രി തന്നെ യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
[ad_2]