Kerala

മെക്7നെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവ്; സംശയാസ്പദമായതായി ഒന്നുമില്ലെന്ന് പി കെ നവാസ്

ന്യായീകരണം ചാനല്‍ ചര്‍ച്ചയില്‍

മെക്7നുമായി ബന്ധപ്പെട്ട് വ്യാപകമായ ആരോപണങ്ങള്‍ക്കിടെ ന്യായീകരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ നവാസ്. റിപോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പി കെ നവാസിന്റെ പരാമാര്‍ശം.

മുസ്ലീംകളില്‍പ്പെട്ട അവാന്തര വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് ഇടപെടാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണിതെന്ന ആരോപണം കാന്തപുരം വിഭാഗം ഉന്നയിക്കുമ്പോള്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ ആളെ കൂട്ടാനാണ് മെക്7 കൊണ്ടുവന്നതെന്ന ആരോപണവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലീം ലീഗ് നേതാവിന്റെ ന്യായീകരണം.

താന്‍ മെക്7ന്റെ വ്യായാമ പരിപാടിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ടെന്നും സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും ഇതില്‍ രാഷ്ട്രീയമോ മതപരമോ ആയ ഒന്നുമില്ലെന്നും നവാസ് വ്യക്തമാക്കി.

അതേസമയം, ഇത്തരത്തിൽ സംഘടിതമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ ഒരു സംഘടനാ പശ്ചാത്തലം അനിവാര്യമാണെന്നും പ്രത്യയശാസ്ത്രപരമായ ഐക്യം ഇവർക്കുണ്ടെന്നും അത് അവർ മറച്ചുവെക്കുന്നതിന് പിന്നിൽ സംശയമുണ്ടെന്നുമായിരുന്നു കാന്തപുരം വിഭാഗം പ്രതികരിച്ചത്.

 

Related Articles

Back to top button
error: Content is protected !!