Kerala

മെക്7നെതിരായ ആരോപണം: മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന തള്ളി അഹമ്മദ് ദേവര്‍കോവില്‍

വ്യായാമ പദ്ധതിയെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമെന്ന്

മെക്7നുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന തള്ളി അഹമ്മദ് ദേവര്‍കോവില്‍.

പദ്ധതിയെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇതിന്റെ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. വ്യായാമം ചെയ്യുന്നവരെ എനിക്ക് ഇഷ്ടമാണഅ. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.’

മെക് 7നെ പറ്റി മോശം അഭിപ്രായമില്ല. എന്റെ അനുഭവത്തില്‍ നല്ല പദ്ധതിയാണ്. വ്യായാമം മാത്രമാണ് നടക്കുന്നത്. എല്ലാ മതസ്ഥരും പങ്കെടുക്കാറുണ്ട്. മോഹനന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത് മെക് 7നെ കുറിച്ച് എടുത്ത് പറഞ്ഞിട്ടില്ല എന്നാണ്. 2 മാസം മുമ്പാണ് പരിപാടിയില്‍ പങ്കെടുത്തത്. എല്ലാ മതസ്ഥരും അന്ന് പങ്കെടുത്തിരുന്നു. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണം. മെക് 7ന് എതിരെയുള്ള ആരോപണം തെറ്റാണ്. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. എനിക്ക് മോശം അഭിപ്രായമില്ല. തുറസ്സായ സ്ഥലത്താണ് പരിപാടി നടന്നത്. കോഴിക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ആണ് ഞാന്‍ പങ്കെടുത്തത്. നല്ല പരിപാടി ആയി തോന്നി. മതപരമായ ക്ലാസുകള്‍ ഒന്നും അന്ന് നടന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!