കലയെ മദ്യം നൽകി ബോധം കെടുത്തി; കൊലപാതകം നടന്നത് ഇതിന് ശേഷം
[ad_1]
മാവേലിക്കര മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പ്രതിയായേക്കുമെന്ന് വിവരം. ഇതാരാണെന്ന് വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. മൃതദേഹം മറവു ചെയ്ത സ്ഥലം കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്തേക്കുമെന്ന് വിവരമുണ്ട്. സെപ്റ്റിക് ടാങ്കിലെ മൃതദേഹാവശിഷ്ടത്തിൽ മാലയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി
കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കലയുടെ ഭർത്താവ് അനിൽ ഇസ്രായേലിൽ തന്നെയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പോലീസ് ശ്രമം നടത്തുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് കലയെ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് സംശയം. ഈ സമയം കാറിലുണ്ടായിരുന്നത് അനിൽ മാത്രമാണ്
മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം. പ്രമോദ് അടക്കമുള്ള മറ്റ് പ്രതികൾ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്. കല മരിച്ചിട്ടില്ലെന്ന മകന്റെ പ്രതികരണം വൈകാരികമാണെന്നാണ് പോലീസ് പറയുന്നത്. അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
[ad_2]