കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. സര്‍ക്കാര്‍ ഗേള്‍സ് ഹോമില്‍ നിന്നാണ് ഇവരെ കാണാതായത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായതെന്നും ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്നും ചേവായൂര്‍ പൊലീസ് വ്യക്തമാക്കി.
നഗരത്തിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥയാണോ ഈ സംഭവത്തിന് പിന്നിലെന്നാണ് സൂചന.