Kerala

കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താൽ

കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹർത്താൽ. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ റാലി നടത്തും. കോടിയാട്ട് എൽദോസ് വർഗീസാണ്(45) ഇന്നലെ മരിച്ചത്.

മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. കലക്ടർ നടത്തിയ ചർച്ചക്കൊടുവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എൽദോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനമായി. 27ാം തീയതി കലക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്

സ്ഥലത്ത് അഞ്ച് ദിവസത്തിനുള്ളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. ട്രഞ്ച് നിർമാണം ഇന്ന് ആരംഭിക്കും. ഫെൻസിംഗ് നടപടിയും വേഗത്തിലാക്കും. ശനിയാഴ്ച നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട മരം ദേഹത്ത് വീണ് എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ചതിന്റെ പിന്നാലെയാണ് കുട്ടമ്പുഴയിലും കാട്ടാന ആക്രമണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് രാത്രി എട്ടരയോടെ എറണാകുളത്ത് നിന്ന് ബസിൽ എത്തി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്.

Related Articles

Back to top button
error: Content is protected !!