Kerala
ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു; ആർക്കും പരുക്കില്ല
പമ്പാവലിക്ക് സമീപം നാറാണംതോട് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു. ബസ് മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല
ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർഥാടകർ ബസിൽ നിന്ന് വേഗം പുറത്തിറങ്ങിയിരുന്നു. അതേസമയം പമ്പ ചാലക്കയത്ത് ശബരിമല തീർഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം
അതിനിടെ ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നും താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു.