Kerala

താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്ന പോലെയാകും; മന്ത്രി സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശശീന്ദ്രൻ

മന്ത്രിമാറ്റം ചർച്ചയാക്കിയതിൽ കടുത്ത അതൃപ്തിയുമായി മന്ത്രി എ കെ ശശീന്ദ്രൻ. പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസ് മന്ത്രിയാകാൻ സാധ്യതയില്ലെങ്കിൽ താൻ എന്തിന് രാജിവെക്കണമെന്നും ശശീന്ദ്രൻ ചോദിച്ചു

താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താൻ എതിർക്കില്ലെന്ന് പറഞ്ഞ ശശീന്ദ്രൻ രാജിവെക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയാണ്. അതേസമയം നാട്ടിൽ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എൻസിപിയിൽ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു

തോമസ് കെ തോമസ് പാർട്ടി ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്ക ലംഘനമോ പാർട്ടി വിരുദ്ധമോ അല്ല. അദ്ദേഹം എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവാണ്. പിസി ചാക്കോ, തോമസ് എന്നിവർ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!