പൗർണമി തിങ്കൾ: ഭാഗം 53
രചന: മിത്ര വിന്ദ
ബാബുരാജും സജിത്തും പൗർണമിയോട് യാത്ര പറഞ്ഞ് കാലത്തെ തന്നെ മടങ്ങി. സജിത്തിന്ണെങ്കിൽ വല്ലാത്ത നീരസം ആയിരുന്നു. മകൾ പറയുന്നത് കേട്ട് തുള്ളി കൊണ്ട് നിന്നാൽ അവസാനം ദുഃഖിക്കേണ്ടി വരുമെന്നൊക്കെ അയാൾ ബാബുരാജിനോട് പറഞ്ഞു.
എന്നാൽ ബാബുരാജിന് മകളെ വിശ്വാസമായിരുന്നു അവളുടെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങാതെ നാട്ടിലേക്ക് മടങ്ങി പോന്നാൽ അത് കൂടുതൽ പ്രശ്നമാകുമെന്ന് അയാളും കരുതി.
ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് , ഒടുവിൽ മകൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ വരുമല്ലോ എന്നതായിരുന്നു അയാളുടെ ഭയം. അതുകൊണ്ട് അവളെ ബാംഗ്ലൂരിൽ തുടരാൻ തന്നെ അയാൾ സമ്മതിച്ചു.. നാട്ടുകാരും കുടുംബക്കാരും ഒക്കെ വായിൽ തോന്നിയത് ഒക്കെ പറയുന്നുണ്ട്,സാരമില്ല അതൊക്കെ, അതിന്റെ മുറയ്ക്ക് നടക്കട്ടെ, എന്റെ മകളെ എനിക്ക് വിശ്വാസമാണ്…
ഇറങ്ങാൻ നേരം അയാൾ അവളുടെ കവിളിൽ തട്ടി പറഞ്ഞു..
അത് കേട്ടതും പൗർണമിയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു…
കാറിൽ കയറിയ ശേഷം മകളെ കൈവീശി കാണിച്ചുകൊണ്ട് അയാൾ മടങ്ങിപോയപ്പോൾ പൗർണമി പൊട്ടികരഞ്ഞു പോയിരുന്നു.
അച്ഛനോട് കള്ളം പറഞ്ഞതിന്റെ വലിയൊരു കുറ്റബോധം അവളെ വേട്ടയാടി
പൗമി…
അലോഷി വന്നിട്ട് അവളുടെ തോളിൽ പിടിച്ച് തിരിച്ചു നിറുത്തി.
അവൾ അവനെ മുഖമുയർത്തി നോക്കി.
കരയാതെ പൗമി.. പ്ലീസ്…
അവൻ കണ്ണീർ തുടച്ചു മാറ്റിയതും പൗർണമി അവന്റെ കൈ തട്ടി മാറ്റി.
തൊട്ട് പോകരുത്.. നിങ്ങളൊരുത്തൻ കാരണമാ,ഇതെല്ലാം സംഭവിച്ചത്…എന്നിട്ട് അശ്വസിപ്പിക്കാൻ വന്നേക്കുന്നു.
അവൾ അലോഷിയുടെ നേർക്ക് ചീറി.
ഏത് നശിച്ച നേരത്താണോ, എനിക്ക് ഇങ്ങോട്ട് ജോലിക്കായി വരാൻ തോന്നിയെ..മര്യാദക്ക് സമാധാനത്തോടെ ജീവിച്ച ഞാനാണ്.. കാത്തുവിനെ വിശ്വസിച്ചു ഇറങ്ങിത്തിരിച്ചതാ..എന്തെല്ലാം പ്രശ്നങ്ളുണ്ടായത്..എന്റെ ജീവിതത്തിൽ ഇനി എനിക്ക് സ്വസ്ഥത കിട്ടില്ല
അവൾ ഉറക്കെ പറഞ്ഞു.
എന്നെയാരും സ്നേഹിക്കണ്ട. എനിയ്ക്കത് ഇഷ്ടവുമല്ല… ആ സർട്ടിഫിക്കറ്റ്സൊക്കെ മടക്കി തന്നേയ്ക്കൂ.. ഞാൻ അടുത്ത ദിവസം തന്നെ പോയ്കോളാം..മനഃസമാദാനം കിട്ടുല്ലോ
കണ്ണീർ തുടച്ചുകൊണ്ട് പൗമി അലോഷിയെ നോക്കി
ഹ്മ്മ്.. സർട്ടിഫിക്കറ്റ്സ് ഒക്കെ തന്നാലും ശരി
ഇച്ചായനെ വിട്ടിട്ട് പോകാൻ അങ്ങനെയൊന്നും എന്റെ കൊച്ചിന് പറ്റില്ലന്നെ.അതുകൊണ്ടല്ലേ ഇപ്പോ നീയെന്റെ അടുത്ത് ഇങ്ങനെ നിൽക്കുന്നത്..പാവമല്ലെടി കൊച്ചേ
പാവം വന്നേക്കുന്നു.. കള്ളനാ നിങ്ങൾ.. നല്ല അസ്സല് പഠിച്ച കള്ളൻ
ഇന്നേ വരേയ്ക്കും ഞാന് മറ്റാരുടെയും ഒരു മൊട്ടു സുചി പോലും കട്ടെടുത്തിട്ടില്ല.. ആ എന്നെ ആണോടി നീ കള്ളനെന്നു വിളിച്ചു അധിക്ഷേപിക്കുന്നത്..കൂടുന്നുണ്ട് കേട്ടോ പൗമി.പറഞ്ഞു പറഞ്ഞു എന്ത് വേണേലും ആകാമന്നു കരുതിയോ
അതിനു ശേഷമൊന്നും പറയാതെ അവൾ അവനെ ഉറ്റു നോക്കി നിന്നു..
ഹോ… എന്തൊരു ദേഷ്യമാടി പെണ്ണെ.. ഹ്മ്മ്.. നിന്റെഇച്ചായൻ ഒരു പാവം ആയതുകൊണ്ട് കുഴപ്പമില്ല കേട്ടോ.
കള്ള ചിരിയോടെ അലോഷി അവളേയൊന്നു നോക്കി..
എന്റെ അച്ഛനെ പറഞ്ഞു പറ്റിച്ചതിന് ഈശ്വരൻ എനിക്ക് ഒരിക്കലും മാപ്പ് തരില്ല…..ഇന്ന് വരേയ്ക്കും ഞാന് എന്റെ അച്ഛനോടുമമ്മയോടും ഒരു കള്ളത്തരവും കാട്ടിയിട്ടില്ല.. ജീവിതത്തിൽ ആദ്യമായിട്ടാ അവരോട് ഇങ്ങനെയൊക്കെ… അതിന്റെ ശിക്ഷ ഞാൻ എന്തായാലും അനുഭവിക്കും അതുറപ്പാ.
അവൾ സ്വയം പറഞ്ഞു.
എന്തിനാ വെറുതെ എഴുതാപ്പുറം വായിക്കുന്നത് അച്ഛനോട് നീ അതിനു പറഞ്ഞു പറ്റിക്കാനും മാത്രംഒന്നും പറഞ്ഞില്ലലോ പൗമി…
ഇല്ലേ… അലോഷിച്ചായന് ഒന്നും അറിയില്ലേ…
ഇല്ലന്നെ..എനിക്കൊന്നും അറിയില്ല.
നിങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഞാൻ എന്നുള്ള കാര്യം എന്റെ വീട്ടിൽ ആർക്കും അറിയില്ല..
അതിപ്പോ എന്റെ കുഴപ്പമാണോ കൊച്ചേ,, നിനക്കങ്ങോട്ട് പറഞ്ഞു കൂടായിരുന്നോ..
അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ഈ ജോലിക്ക് ഒരിക്കലും എനിക്ക് കേറാൻ പോലും പറ്റില്ലയിരുന്നു.
അതെന്താ….
അതങ്ങനെയാണ്..
അവൾ അവനെയൊന്നും നോക്കി പേടിപ്പിചിട്ട് തന്റെ റൂമിലേക്ക് പോയി.
പൗമി… ഓഫീസിൽ പോകണ്ടേ.. ഇന്ന് ചെന്നിട്ട് എനിക്ക് കുറച്ചു കാര്യങ്ങളുണ്ട് കേട്ടോ.
അലോഷി വിളിച്ചു പറഞ്ഞപ്പോൾ പൗർണമി കട്ടിലിലേക്ക് കേറി ചുരുണ്ട് കൂടിയിരിന്നു.
ടി കൊച്ചേ…
അവൻ വാതിൽക്കൽ വന്നു ഒന്നുടെ വിളിച്ചു.
ഞാൻ വന്നോളാം… ഒരഞ്ചു മിനിറ്റ്
പൗമി പറഞ്ഞതും അവൻ തിരിച്ചു റൂമിലേക്ക് പോയി.
കഴിഞ്ഞതൊക്കെ സത്യമാണോ അതോ സ്വപ്നമാണോ എന്നോർത്തു ഹോളിലെ സെറ്റിയിൽ ഇരിക്കുകയാണ് അലോഷി.
തന്റെ പൗർണമി…. അവൾ അച്ഛനോടൊപ്പം പോകുമെന്ന് തന്നെയാ കരുതിയെ.. സാഹചര്യം അങ്ങനെആയിരുന്നല്ലോ…ഇങ്ങനെ ഒരു കാര്യം പറഞ്ഞു അവൾ ഒഴിവാകുമെന്നു ഒരിക്കലും ഓർത്തില്ല.ഒരു നിമിഷംപോലും അവളില്ലാതെ തനിക്ക് പറ്റില്ലന്നു അറിയാം.. പക്ഷെ തീരുമാനം എടുക്കേണ്ടത് പൗമിയാണ്..
അതോർത്തു
എത്രമാത്രം സങ്കടപ്പെട്ടു എന്നുള്ളത് തനിക്ക് മാത്രമേ അറിയു..എന്നാലും ഒടുവിൽ.. തന്റെ പൊന്നുതമ്പുരാൻ അവളെക്കൊണ്ട് ഇങ്ങനെയൊക്കെ തോന്നിച്ചല്ലോ..
അവൻ ഒരു നെടുവീർപ്പോട്കൂടി സെറ്റിയിൽ ചാരി കിടന്നു.
എന്നാലും ഇവൾക്കെന്നോട് ഒന്ന് പറഞ്ഞുകൂടെ അലോഷിച്ചായാ, എനിയ്ക്ക് ഇച്ചായനോട് ഒരുപാട് ഒരുപാട് ഇഷ്ടമാണെന്ന്.. ഇച്ഛയാനില്ലാതെ എനിയ്ക്കൊരു ജീവിതമില്ല… എന്റെ ജീവന്റെ ജീവനാണ് അലോഷിച്ചായൻ….
എന്നെ കെട്ടിപിടിച്ചു ഇറുക്കി പുണർന്നു ഈ പെണ്ണ് പറയുന്നത് സ്വപ്നം കണ്ടു എത്ര നാളായി ബാക്കിയൊള്ളോൻ ഇങ്ങനെനടക്കുന്നു….
ഹോ ഇങ്ങനെയൊരു സാധനം.
എത്രയാണെന്ന് വെച്ചാലും അമ്പിനും വില്ലിനുമടുക്കില്ല…
ഹ്മ്മ്..
വെച്ചിട്ടുണ്ടെടി കാന്താരി… ഈ ഇച്ചായൻ നിന്നെയങ്ങ് പ്രണയിച്ചു പ്രണയിച്ചു കടിച്ചു തിന്നുo.. കണ്ടോ നീയ്.
അവൻ മനസ്സിൽ ഉരുവിട്ടു……തുടരും………