പൗർണമി തിങ്കൾ: ഭാഗം 54
രചന: മിത്ര വിന്ദ
പൗർണമിയെ കുറിച്ച് ആലോചിച്ച് ഇരുന്നപ്പോഴാണ് അലോഷ്യയുടെ ഫോൺ റിങ് ചെയ്തത്.
എടുത്തു നോക്കിയപ്പോൾ പപ്പയാണ്.
ഹലോ പപ്പാ.
എടാ മോനെ കാര്യങ്ങളൊക്കെ എങ്ങനെയായി… പൗർണമിയുടെ അച്ഛൻ വരുമോടാ.
ആധി പിടിച്ച പപ്പയുടെ ശബ്ദം അവൻ ഫോണിലൂടെ കേട്ടു.
നടന്ന കാര്യങ്ങൾ മുഴുവനും വള്ളിപുള്ളി വിടാതെ, അലോഷി പപ്പയെ ധരിപ്പിച്ചു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പോളിന് സമാധാനമായതു പോലും..
സത്യമാണോടാ.. ആ കൊച്ചു പോയില്ലല്ലോ അല്ലെ..
ഇല്ല പപ്പാ… അവൾ പറഞ്ഞത് അവളുടെ സർട്ടിഫിക്കറ്റ്സ് ഒക്കെ തിരിച്ചു വാങ്ങണമെന്നാണ്, അല്ലാണ്ട് അച്ഛനോടൊപ്പം പോയിട്ടുണ്ടെങ്കിൽ, അവൾക്ക് ഓഫീസിൽ കൊടുത്തിരിക്കുന്ന സർട്ടിഫിക്കറ്റും ഡോക്യുമെന്റ്സ് ഒന്നും തിരിച്ചു കിട്ടില്ലെന്നു പറഞ്ഞു.
എന്നിട്ടോ മോനെ.
അതേറ്റു എന്ന് വേണം പറയാൻ. പിന്നീട് അവളുടെ അച്ഛൻ അത്രയ്ക്ക് കടുംപിടുത്തം ഒന്നും നടത്തിയില്ല. ഇവിടെത്തന്നെ തുടരാൻ അനുവാദം കൊടുത്തിട്ട് അവളുടെ അച്ഛനും അമ്മാവനും കൂടി മടങ്ങി.
അതേതായാലും ഭാഗ്യമായി അല്ലെ മോനെ…
ഹ്മ്മ്.. സത്യം പറഞ്ഞാൽ പൗർണമി പോകും എന്നുതന്നെയാണ് ഞാൻ ഓർത്തത്. അവൾ ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല പപ്പാ ..
Because she loves you so much….
മമ്മി പറയുന്നത് അലോഷി ഫോണിലൂടെ കേൾക്കുന്നുണ്ട്
മമ്മി അടുത്തുണ്ടോ പപ്പാ…
ആഹ്… ഉണ്ട്… എന്താടാ കൊടുക്കണോ.
വേണ്ട.. കാത്തു എവിടെ..?
ഉറക്കം തന്നെ…
ആഹ്… കാത്തുനോട് പപ്പയീ കാര്യം പറഞ്ഞോ?
ഇല്ലില്ല… അത് സർപ്രൈസ്.. കാത്തു ബാംഗ്ലൂരിൽവന്ന ശേഷം നിങ്ങള് നേരിട്ട് പറഞ്ഞോളൂ.. അത് പോരെ..
മ്മ്…..
അലോഷി ഒന്ന് ചിരിച്ചു.
ആ കൊച്ചു എവിടെ..?
അവള് റൂമിലുണ്ട് പപ്പാ..
ഹ്മ്മ്.. എന്നാൽ പിന്നെ വെച്ചേക്കാം മോനെ..
ശരി…
ഫോൺ കട്ട് ചെയ്ത ശേഷം അലോഷി വീണ്ടും അവളുടെ ഓൾഡ് ഫോട്ടോസൊക്കെ നോക്കി അങ്ങനയിരുന്നു
തന്റെ കൈയെത്തും ദൂരത്തു പൗമി ഉണ്ടല്ലോ എന്നോർക്കുമ്പോൾ അലോഷിയ്ക്ക് വല്ലാത്തൊരു സമാധാനം.. ഒപ്പം ഒരു മനസുഖവും.
കർത്താവെ… ഞങ്ങളെ പിരിയ്ക്കരുത്.. പാവമാ എന്റെ കൊച്ച്.
ചുവരിൽ ഇരിക്കുന്ന യേശുക്രിസ്തുവിന്റെ ഫോട്ടോയിലേക്ക് നോക്കി അവൻ ഒന്ന് കുരിശു വരച്ചു.
എന്നിട്ട് എഴുന്നേറ്റ് പൗമി യുടെ റൂമിന്റെ വാതിൽക്കൽ ചെന്ന്.
ചെരിഞ്ഞു കിടന്നുറങ്ങുന്നവളേ അവനൊന്നു നോക്കി.
ഇന്നലത്തെ യാത്രയും, ക്ഷീണവും, വോമിറ്റ് ചെയ്തതും എല്ലാം കൂടി ആയപ്പോൾ അവളാകെ മടുത്തു. അതാണ് ഇങ്ങനെ കിടന്ന്റങ്ങുന്നത് പോലു.
പാതി ചാരിയ വാതിൽ അല്പമൊന്നു തുറന്നു.
ഹ്മ്മ്.. തന്നോടുള്ള പേടിയൊക്കെ പോയി. അതിന്റെ ആദ്യത്തെ പ്ലസ് സിംബൽ ആണല്ലോ ഡോർ ലോക്ക് ചെയ്യാത്തത്.
അവൻ താടിയിൽ വിരൽ മുട്ടിച്ചുകൊണ്ട് ഓർത്തു
അകത്തേക്ക് കയറി ചെല്ലാനുള്ള ശ്രെമം പിന്നീട് അവൻ വേണ്ടന്ന് വെച്ചു.
പൗർണമി……
അലോഷി ഉറക്കെ വിളിക്കുന്നത് കേട്ട് പൗമി മെല്ലെ എഴുന്നേറ്റു.
വാതിൽക്കൽ അവൻ നിൽക്കുന്നത് കണ്ടതും പൗർണമിയുടെ നെറ്റി ചുളിഞ്ഞു
എന്താ ഇച്ചായാ..
ഓഫീസിൽ പോകണ്ടേ നമ്മുക്ക്…
ഹ്മ്മ്…..
ടൈം ഇപ്പോൾ 8കഴിഞ്ഞു കേട്ടോ .. ഞാൻ ഫുഡ് ഒക്കെ വരുത്തി വെച്ചിട്ടുണ്ട്. ഇന്നലത്തെത് എടുത്തു ഇപ്പൊ വേസ്റ്റ് ബിന്നിൽ ഇട്ടു.എനിയ്ക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമാണ് ഈ ഫുഡിങ്ങിനെ വേസ്റ്റ് ആക്കുന്നത്.
ഇച്ചായൻ കഴിച്ചോളൂ എനിക്ക് വിശപ്പില്ലാത്തത് കൊണ്ടാണ്.
അതെന്താ…. പൗർണമിക്ക് മാത്രം വിശപ്പില്ലാത്തത്.. വന്നേ.. വന്നിരിയ്ക്ക്.. എന്നിട്ട് നമ്മുക്ക് ഒരുമിച്ചു കഴിക്കാം..
വേണ്ടാഞ്ഞിട്ടാ..
എഴുന്നേറ്റ് വന്നേ പെണ്ണെ.. എനിക്ക് നന്നായി വിശക്കുന്നുണ്ട്, നീയും കൂടി വന്നിട്ട് ഒരുമിച്ചിരിക്കാമെന്ന് ഓർത്താണ്.
ഇച്ചായൻ കഴിച്ചോളൂ.. എനിക്കൊരു കപ്പ് കോഫി മതി അത് ഞാനൊന്നു കുളിച്ച് ഫ്രഷ് ആയ ശേഷം വന്നു കുടിച്ചോളാം.
എങ്കിൽ പോയി കുളിയ്ക്ക്. ഞാൻ വെയിറ്റ് ചെയ്യാം..
ഇച്ചായന് വിശക്കുന്നില്ലേ.. ചെല്ല്.
പോയി കുളിക്കെടി.. ഇനി ഒറ്റയ്ക്ക് കുളിക്കാൻ മടിയാണെങ്കിൽ ഞാൻ ഹെല്പ് ചെയ്യാം കേട്ടോ.. എനിയ്ക്കങ്ങനെ യാതൊരു ബുദ്ധിമുട്ടുമില്ല.
മറുപടിയായി അവനെയൊന്നു കനപ്പിച്ചു നോക്കി പെണ്ണ്..
നിനക്ക് ക്ഷീണം ആയത് കൊണ്ട് പറഞ്ഞതാടി കൊച്ചേ.. ഇനി സോപ്പ് തേയ്ക്കാനോക്കെ മടിയാണെൽ…
അധികം പതപ്പിയ്ക്കാതെ പോകാൻ നോക്ക്. തത്കാലം എനിയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല..
ഓഹ്… എന്നാ ദേഷ്യമാടി പെണ്ണെ.. ഇങ്ങനെയുണ്ടോ പിള്ളേര്. വേറെ വല്ല പെണ്ണുമായിരുന്നേൽ ഇച്ചായ വന്നോന്നു കുളിപ്പിച്ചു തന്നെ… ഞാനാകെ മടുത്തുന്ന് പറഞ്ഞു വിളിച്ചേനെ…
നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെയൊക്കെ സംസാരിക്കാന്.. ചെ..
അവൾ മുഖം വെട്ടിത്തിരിച്ചു…
എന്റെ കൊച്ചിനോടല്ലേ ഞാൻ പറയുന്നത്.. എനിക്കെന്തിനാടി നാണം…
അവനെയൊന്നുടെ നോക്കി പേടിപ്പിച്ചിട്ട് പൗർണമി മാറാനുള്ള ഡ്രസ്സ് എടുത്തു.
എന്നിട്ട് വാഷ് റൂമിലേക്ക് പോയി.
ഹ്മ്മ്… പണ്ടത്തെ അത്രേം ചാട്ടമില്ലന്ന് തോന്നുന്നു.. ഇത്തിരി അയവൊക്കെ വന്നിട്ടുണ്ട്… ആഹ് ഏതുവരെ പോകുമോ ആവോ.. കാത്തിരിക്കാം.. അല്ലാണ്ട് വേറെ വഴിയില്ലാലോ
അവനും റെഡിയാകാൻ വേണ്ടി തന്റെ റൂമിലേക്ക് പോയി.
പിസ്ത ഗ്രീൻ നിറമുള്ള ഷർട്ടും ഓഫ് വൈറ്റ് പാന്റുംമായിരുന്നു അലോഷിയുടെ വേഷം
അതൊക്കെ അണിഞ്ഞവൻ കണ്ണാടിയുടെ മുന്നിൽ നിന്നു.
മുടിയിൽ ഏതോ ഒരു ഹെയർ ജെൽ പുരട്ടി സെറ്റ് ചെയ്തു.
പെർഫ്യൂം ഇത്തിരി പൂശിയപ്പോൾ ആ വശ്യ സുഗന്ധമവിടെമാകെ പടർന്നു.
അലമാരയിൽ നിന്ന് പേഴ്സ് എടുക്കാൻ വേണ്ടിതുറന്നപ്പോ ആയിരുന്നു സത്യത്തിൽ അലോഷി ഞെട്ടിയത്……തുടരും………