ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെക്കുകയും രോഹിത്ത് ശര്‍മക്ക് പകരം ടീമിനെ നയിക്കാന്‍ പ്രാപ്തനാകുകയും ചെയ്ത ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് വിവാദ പരാമര്‍ശം. ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെക്കുന്ന ബുംറയെ ലക്ഷ്യംവെച്ച് കമേന്റേറിയനായ ഇയാന്‍ മൗറിസാണ് രംഗത്തെത്തിയിരിക്കുന്നത്. ഓസീസ് മാധ്യമങ്ങള്‍ മൗറിന്റെ വാക്കുകള്‍ ഏറ്റെടുത്തതോടെ സംഗതി വിവാദമായി.
ബുംറയുടെ ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന തരത്തില്‍ അഭിപ്രായപ്പെട്ട അദ്ദേഹം പരിശോധന വേണമെന്നും ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ബുംറയെ ആരും ചോദ്യം ചെയ്യാത്തതെന്ത് ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷര്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഇത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. ബുംറ കൈമടക്കിയാണ് എല്ലാ പന്തുകളും എറിയുന്നതെന്ന് ഞാന്‍ പറയില്ല.
എന്നാല്‍ അവന്റെ ചില പന്തുകളില്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ട്. ഇത് നിരീക്ഷിക്കണമെന്നാണ് പറയാനുള്ളത്. നേരത്തെ തന്നെ ബുംറയുടെ ബൗളിങ് ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുള്ളതാണ് എന്നാണ് സീനിയര്‍ കമന്റേറ്ററായ ഇയാന്‍ മൗറിസ് പറയുന്നത്.