Sports

ഈ കുട്ടിക്ക് എന്താണ് ഇത്ര ധൃതി, ക്ഷമിച്ച് കളിച്ച് റണ്‍സ് എടുക്കൂ..; ജയ്‌സ്വാളിന് സീനിയര്‍ താരത്തിന്റെ ഉപദേശം

സെവാഗിനെ മാതൃകയാക്കണമെന്നും പുജാര

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മികച്ച ബാറ്റേഴ്‌സ് ഇല്ലെന്നത് തന്നെയാണ്. ടി20യിലും ഏകദിനത്തിലും പൊരുതി കളിക്കുന്ന ബാറ്റര്‍മാര്‍ കളി മറക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ ബാറ്റിംഗ്‌സിന്റെ ആദ്യ നിരയാണ്. ഏറെ നിരാശപ്പെടുത്തുന്നത് ജയ്‌സ്വാളിന്റെയും ശുബ്മാന്‍ ഗില്ലിന്റെയും പ്രകടനമാണ്. ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സാധ്യമാണ്. എന്നാല്‍, അത് സംഭവിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യന്‍ ടീമിന്റെ നാണംക്കെട്ട പ്രകടനത്തിന് പിന്നാലെ ഇപ്പോള്‍ ഉപദേശവുമായി വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര. ജയ്‌സ്വാളിനാണ് പുജാരയുടെ പ്രധാന ഉപദേശം. വീരേന്ദ്ര സെവാഗ് കളിക്കുന്നത് പോലെ ക്ഷമിച്ച് കളിച്ച് കൂടുതല്‍ റണ്‍സ് വാരിക്കൂട്ടാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്‌സ്വാള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജയ്സ്വാളിന് ഫോമിലേക്കെത്താന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര. തുടക്കത്തില്‍ ക്ഷമ കാട്ടാന്‍ യശ്വസി ജയ്സ്വാളിന് സാധിക്കണമെന്നാണ് പുജാര ഉപദേശിക്കുന്നത്. കടന്നാക്രമിച്ച് കളിക്കുന്ന ശൈലിയാണ് ജയ്സ്വാളിന്റേത്. എന്നാല്‍ ടെസ്റ്റില്‍ ഷോട്ട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണം. നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് കടക്കണം.

അവന്‍ ക്രീസില്‍ അല്‍പ്പം കൂടി സമയം നില്‍ക്കാന്‍ ശ്രമിക്കണം. തുടക്കത്തിലേ തന്നെ നിരവധി ഷോട്ടുകള്‍ കളിക്കാനാണ് ജയ്സ്വാള്‍ ശ്രമിക്കുന്നത്. നിലയുറപ്പിച്ച ശേഷമാണ് അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്.

പ്രത്യേകിച്ച് ആദ്യത്തെ 10 ഓവറുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കണം. ആദ്യത്തെ 15-20 റണ്‍സ് നേടിയ ശേഷം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുക. ടെസ്റ്റില്‍ ബാറ്റ്സ്മാന്‍ നല്ല പന്തിനായി കാത്തിരിക്കരുത്. പന്തുകള്‍ക്ക് അനുയോജ്യമായ ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്’ പുജാര സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!