World

ചേലാകര്‍മം നിരോധിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്; പ്രതിഷേധം കനക്കും

ട്രാന്‍സ്‌ജെന്‍ഡര്‍മാരെയും നിരോധിക്കും

കടുത്ത വംശീയവാദിയും മുസ്ലിം, കുടിയേറ്റവിരുദ്ധനുമായി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതോടെ സംഭവിക്കാനിരിക്കുന്നത് കനത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. മുസ്ലിം വിശ്വാസികള്‍ക്ക് നിര്‍ബന്ധമായ ചേലാകര്‍മം നിരോധിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കെതിരായ നടപടിക്കൊപ്പമാണ് കുട്ടികളിലെ ചേലാകര്‍മം നിരോധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കയില്‍ ഇനി ആണും പെണ്ണും മതിയെന്നും രണ്ടുമല്ലാത്ത ഒരു വിഭാഗം ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ് ജെന്‍ഡറായി സൈന്യത്തിലും പോലീസിലും ഉദ്യോഗതലത്തിലും കയറിയവരെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി. സ്‌കൂളിലും കോളേജിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വിലക്കേര്‍പ്പെടുത്തും.

അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവില്‍ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ ചേലാകര്‍മ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താന യുഎസ് രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.കൂടാതെ കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പാനമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

മുസ്ലിംകള്‍ക്ക് മോശമല്ലാത്ത പ്രാതിനിധ്യമുള്ള യു എസ് സഭയില്‍ ട്രംപിന്റെ പുതിയ നീക്കം വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായേക്കും. ട്രംപിനെതിരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ വലിയ പ്രക്ഷോഭങ്ങളും നടക്കും.

Related Articles

Back to top button
error: Content is protected !!