National

സൈനിക വാഹനം മറിഞ്ഞ് അഞ്ച് ജവാന്മാര്‍ക്ക് ദാരുണാന്ത്യം

അപകടം ജമ്മു കശ്മീരിലെ പൂഞ്ചില്‍

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു. പത്തോളം സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജില്ലയിലെ ബനോയിയിലേക്ക് പോവുകയായിരുന്ന് സൈനിക വാഹനം ഘരോവ മേഖലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അവര്‍ പറഞ്ഞു. ഏകദേശം 300-350 അടി താഴ്ചയുള്ള തോട്ടിലേക്കാണ് വാഹനം മറിഞ്ഞത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. മരിച്ചവര്‍ ഏത് സംസ്ഥാനത്തില്‍ നിന്നുള്ളവരാണെന്നും വ്യക്തമായിട്ടില്ല. വിശദ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!