Movies

മലയാളം ഷോര്‍ട്ട് ഫിലിം കണ്ട് എന്റെ കണ്ണുതള്ളി; അദ്ദേഹത്തിന്റെ ആ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

തന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബേസില്‍ ജോസഫ്. പ്രാവിന്‍കൂട് ഷാപ്പ് എന്ന ഞാന്‍ അടുത്തതായി അഭിനയിച്ച സിനിമയുടെ സംവിധായകന്‍ ശ്രീരാജാണ്. പുള്ളിയുടെ ഒരു ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിക്കുന്നതെന്ന് താരം പറഞ്ഞു.

തൂമ്പാ എന്ന് പറയുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയുമൊരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ കഴിയുമോയെന്നാണ് ഞാന്‍ കരുതിയതെന്നും ബേസില്‍ പറഞ്ഞു.

പ്രാവിന്‍കൂട് ഷാപ്പ് എന്ന ഞാന്‍ അടുത്തതായി അഭിനയിച്ച സിനിമയുടെ സംവിധായകന്‍ ശ്രീരാജാണ്. പുള്ളിയുടെ ഒരു ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിക്കുന്നത്. തൂമ്പാ എന്ന് പറയുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയുമൊരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ കഴിയുമോയെന്നാണ് ഞാന്‍ കരുതിയത്.

അതിനുമുമ്പ് ഞാന്‍ അങ്ങനെയൊരു ഷോര്‍ട്ട് ഫിലിം കണ്ടിട്ടുമില്ല അതിനെകുറിച്ച് അറിഞ്ഞിട്ടുമില്ല. അതിനത്ര വ്യൂവേഴ്‌സ് ഒന്നുമില്ല. അത് അങ്ങനെ വൈറലായിട്ടുമില്ല. ഇന്നത്തെകാലത്ത് ഒരു ഷോര്‍ട്ട് ഫിലിം വൈറലാവുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനത് ശ്രദ്ധിച്ചിട്ടേയില്ല. സ്‌ക്രിപ്റ്റ് വായിക്കുന്നതിന് മുമ്പ് അതൊന്ന് കണ്ടുനോക്കൂ എന്ന് പറഞ്ഞിട്ടാണ് ഞാനത് കണ്ടത്.

കണ്ടുനോക്കിയപ്പോള്‍ അതൊരു ബ്രില്ല്യന്റ് വര്‍ക്കാണ്. പിന്നെ ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതും ആ ഒരു മൂഡിലാണ് ഉള്ളത്. എന്തായാലും ഇത് ചെയ്‌തേപറ്റൂവെന്ന് ഉറപ്പിച്ചാണ് ആ സിനിമയില്‍ ഞാന്‍ ഡേറ്റ് കൊടുക്കുന്നത്,’ബേസില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!