National
അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം: ഒന്നാം പ്രതി പിടിയില്‍; ക്യാമ്പസില്‍ ബിരിയാണി വില്ക്കുന്നയാള്
രണ്ടാം പ്രതിക്ക് വേണ്ടി തിരച്ചില്‍ വ്യാപകം
അണ്ണാ സര്‍വകലാശാലയില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ മണിക്കൂറിനുള്ളില്‍ പിടികൂടി. ക്യാമ്പസിനകത്ത് ബിരിയാണി വില്‍ക്കുന്ന 37കാരനായ ഗണേഷനാണ് അറസ്റ്റിലായത്. ഇയാള്ക്കൊപ്പമുണ്ടായിരുന്നയാള്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആണ്‍സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം. ഇവര്‍ക്ക് മുന്നിലേക്കെത്തിയ അക്രമികള്‍ ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സര്‍വകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.