മംഗല്യ താലി: ഭാഗം 63
രചന: കാശിനാഥൻ
ഹരിയേട്ടൻ വിഷമിക്കാതെ,,, ഏതെങ്കിലും ഒരു മാർഗത്തിലൂടെ നമ്മൾക്ക് പണം വന്നു ചേരും, ആ ഒരു ഉറപ്പ് എനിയ്ക്കുണ്ട്, ഇല്ലെങ്കിൽ നോക്കിക്കോ..
ഹേയ് ഇല്ല ഭദ്ര.. ആ പ്രതീക്ഷയൊന്നും വേണ്ട, ഞാൻ ഇനി എവിടെയെങ്കിലും ജോലിക്ക് കേറാൻ പറ്റുമോ എന്ന് തിരക്കിനോക്കാം.. അല്ലാണ്ട് ഒരു വഴിയില്ല..
അങ്ങനെയൊന്നും പോകേണ്ടി വരില്ല.. കണ്ടോ, ഹരിയേട്ടൻ എന്ത് ആഗ്രഹിച്ചോ, അതുപോലെ കാര്യങ്ങൾ നടക്കും.. എല്ലാവരേംയുംകാൾ ഉയർന്ന നിലയിൽ ഏട്ടൻ എത്തും. ആ ഒരു ഉറപ്പ് എനിയ്ക്കുണ്ട്.
അത്രമേൽ ആത്മ വിശ്വാസത്തോടെ അവൾ പറയുകയാണ്.
ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ട് ആ നെറുകയിൽ മുത്തി.
നീ മാത്രം മതി….. നിന്റെ ഈ വാക്കുകൾ കേട്ടാൽ മതി. വേറൊന്നും വേണ്ട.. എല്ലാ സങ്കടവും അലിഞ്ഞു ഇല്ലാതെയാവും ഭദ്രാ..
പറയുമ്പോൾ പലപ്പോഴും അവനു വാക്കുകൾ ഇടറി.
ഹരിയുടെ മുഖം കാണുമ്പോൾ ഭദ്രയ്ക്കും വിഷമമുണ്ട്. അവൾക്കും ഒന്ന് പൊട്ടിക്കരയുവാൻ തോന്നുന്നുണ്ട്. പക്ഷെ പിടിച്ചു നിൽക്കാതെ പറ്റില്ലാലോ..
&-**-
. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിന്നു.
എവിടെയെങ്കിലും ജോലിക്ക് കയറാമെന്ന് ഓർത്തുകൊണ്ട് ഹരി പല സ്ഥലത്ത് കൂടെ കേറിയിറങ്ങി.
.
പക്ഷെ നല്ലയൊരു ജോലിപോലും അവനു ലഭിച്ചില്ല. ആകെ കൂടി 15. നും 20നും ഇടയ്ക്ക് ഉള്ള ഒരു തുക മാത്രമവന്റെ അകൗണ്ടിൽ ഉണ്ട്.
അത് കൊണ്ട് എന്ത് ചെയ്യാനാണ്.
അത്രയും വലിയൊരു കമ്പനിയു ഓഫീസും സെറ്റപ്പുമൊക്കെ ആയിട്ട് നടന്നിട്ട് ഒടുവിൽ ഈ ഒരു അവസ്ഥയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, അവനു സഹിയ്ക്കവുന്നതിലും അപ്പുറമായിരുന്നു.
ഉറപ്പായും ഫിലിപ്പ് സഹായിച്ചേനെ,അമ്മ ഒരാൾ കാരണമാണ്.എന്തൊക്കെയോ പറഞ്ഞു അയാളെ പേടിപ്പിച്ചു,അല്ലയിരുന്നങ്കിൽ ഫിലിപ്പ് ന്റെ സഹായം ഒന്ന്കൊണ്ട് മാത്രം താൻ കേറി വന്നേനെ.
പല വിധ ഓർമ്മകളാൽ തികട്ടി വന്ന സങ്കടം ഉള്ളിൽ ഒതുക്കി ഹരി നടന്നുവരികയാണ്..
അന്നും ഒരു ജോലി തേടിയിറങ്ങിയതായിരിന്നു ഹരി
പല വഴിയിലൂടെ അലഞ്ഞു ഒടുവിൽ അവൻ വീട്ടിലേക്ക് ഉള്ള ബസിൽ കയറി.
സമയം അപ്പൊൾ 9മണി കഴിഞ്ഞു
മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെയാണ് മടക്കം. ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ ഇതിനോടകം അവൻ ഭദ്രയ്ക്ക് വാങ്ങി കൊടുത്തിരുന്നു.
അവളെ ഒന്ന് വിളിച്ചു സംസാരിക്കാൻ ഫോണ് അത്യാവശ്യം ആയിരുന്നു.
ആദ്യത്തെ കുറച്ചു ദിവസങ്ങൾ ബീന ചേച്ചിയുടെ വീട്ടിൽ പോയി നിന്നിരുന്ന ഭദ്ര പിന്നീട് ഒഴിഞ്ഞു മാറി.
എന്നും അവിടെക്ക് ചെന്നാലും അവർക്ക് ബുദ്ധിമുട്ട് ആകും ഹരിയേട്ടാ, ഇപ്പൊ ഫോണും ഉണ്ടല്ലോ, ഞാൻ ഏട്ടനെ വിളിച്ചോളാം, ഇനിയിപ്പോ ഞാൻ വീട്ടിൽ ഇരിക്കുന്നെ ഒള്ളു. ചേച്ചിടെ അടുത്തേയ്ക്ക് പോകുന്നില്ല കേട്ടോ.
ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട ഭദ്രാ… അത് സേഫ് അല്ലന്നേ.
. ഹരി കുറെ പറഞ്ഞു നോക്കി.
ഏട്ടൻ അങ്ങനെ പേടിക്കാതെ, ഇവിടെയൊക്കെ എന്തോരം വീടുകൾ ഉണ്ട്,അങ്ങനെയൊന്നും മഹാലക്ഷ്മി മാഡത്തിനു എന്നെയൊന്നും ചെയ്യാൻ സാധിക്കില്ല. ഉറപ്പാ.
പേടിച്ചു വിറച്ചു, തന്റെ പിന്നിൽ ഒതുങ്ങിക്കൂടി നിന്ന പെൺകുട്ടിയാണോ ഇതെന്നു ഹരി ഓർത്തു പോയി.
അങ്ങനെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നു വരികയാണ് ഹരി.
ഭദ്ര യെ വിളിച്ചു.
ഹലോ ഏട്ടാ.
ആഹ്.. ഞാൻ ബസ് ഇറങ്ങി നടന്നോണ്ടിരിക്കുവാ.
ഓട്ടോയൊന്നും കിട്ടിയില്ലേ ഹരിയേട്ടാ..
ഇല്ലന്നേ… മാക്സിമം 9.30…അത് വരെയെ ഓട്ടോയൊക്കെ കിടക്കൂ..
ഹമ്.. ഇനിയിപ്പോ അര മണിക്കൂർ നടക്കണം അല്ലെ ഏട്ടാ..മടുത്തോ
ആഹ്… അത് സാരമില്ലടാ.. മടുപ്പൊന്നും ഇല്ല.. എപ്പോഴും വണ്ടിയിൽ ത്തന്നെആയാലും കുഴപ്പമല്ലേ.ഇടയ്ക്ക് ഒക്കെയൊന്നു നടക്കാം
ഭദ്രയോട് സംസാരിച്ചു ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് ഹരി പിന്നെയും മുന്നോട്ട് നടന്നു
അപ്പോഴാണ് ഒരു ബെൻസ് കാർ വഴിയിൽ കിടക്കുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടത്.
ബ്രേക്ക്‌ഡൌൺ ആയെന്ന് തോന്നുന്നു.
ഹരി ആ വാഹനത്തിന്റെ അരികിൽ എത്തിയ ശേഷം ഒന്ന് മുഖം തിരിച്ചു നോക്കി.
നെഞ്ച് വേദനഎടുത്തു പുളയുന്ന ഒരു മനുഷ്യനെ ആയിരുന്നു അവൻ കണ്ടത്.
ഹരിയെ കണ്ടതും അയാൾ തന്റെ നെഞ്ചിൽ ഇടിച്ചു കാണിക്കുകയാണ്.
അവനും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്നു പകച്ചു പോയി..
കാറിന്റെ ലോക്ക് മാറ്റിയിട്ട് അയാൾ മരണ വെപ്രാളത്തോടെ വലത് കൈ പുറത്തേക്ക് ഇട്ടു.
ഹരി പിന്നെയൊന്നും നോക്കിയില്ല,ഡോർ തുറന്ന് അവൻ അയാളുടെ നെഞ്ചിൽ ആഞ്ഞ് അമർത്തികൊണ്ടിരുന്നു.
മെല്ലെ മെല്ലെ ഇടിച്ചു നോക്കിയപ്പോൾ അയാളുടെ കിതപ്പ് കുറഞ്ഞു വരുന്നതായി അവനു തോന്നി.
സർ.. ഹോസ്പിറ്റലിൽ പോകാം നമ്മൾക്ക്.
അവൻ ചോദിച്ചപ്പോൾ അയാൾ മെല്ലെ തലയനക്കി കാണിച്ചു.
പിന്നീട് അവൻ ഒരു പ്രകാരത്തിൽ അയാളെ താങ്ങി എഴുന്നേൽപ്പിച്ചു പുറത്തേക്ക് ഇറക്കി. ശേഷം, പിന്നിലെ ഡോർ തുറന്ന് ആ സീറ്റിലേക്ക് ഇരുത്തി.
മിനറൽ വാട്ടർ ഇരിയ്ക്കുന്നത് കണ്ടപ്പോൾ അൽപ്പാൽപ്പമായി അവൻ വെള്ളം കൊടുത്തു കൊണ്ടേയിരിന്നു.
ആർത്തിയോടെ അയാൾ അത് കുടിയ്ക്കുകയാണ്.
സർ.. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്താം കേട്ടോ.. ടെൻഷൻ അടിക്കേണ്ട. സാറിന് ഒരു പ്രോബ്ലവുമില്ല.
അയാളെ അശ്വസിപ്പിച്ച ശേഷം
ഹരി വണ്ടി മുന്നോട്ട് എടുത്തു പോയി..
മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തി ചേരണമെങ്കിൽ മുക്കാൽ മണിക്കൂർ എങ്ങനെയുമെടുക്കും, അവൻ ഓർത്തു.
വേഗത്തിൽ വണ്ടിയോടിച്ചു പോകുകയാണ് അവൻ..
ഈശ്വരാ ഈ മനുഷ്യന് ആപത്തൊന്നും വരുത്തല്ലേ.. ആ ഒരു പ്രാർത്ഥന മാത്രമൊള്ളു ഹരിയ്ക്ക് അപ്പോൾ……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…