Sports

രോഹിത്ത് മാത്രമല്ല ഈ ദുരന്ത കോച്ചും പുറത്താകണം; 12 ചരിത്ര തോല്‍വികള്‍ക്ക് മറുപടി പറയണം

ഗംഭീറിനെതിരെ ആരാധക രോഷം

 

ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നിട്ടുള്ള തിരിച്ചടികള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് 27 വര്‍ഷങ്ങള്‍ക്കു ശ്രീലങ്കയ്ക്കെതിരേ ഒരു ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടമായി എന്നതാണ്. രണ്ടാമത്തെ നാണക്കേട് ചരിത്രത്തിലാദ്യമായി മൂന്നു മല്‍സരങ്ങളുടൈ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു 30 വിക്കറ്റുകളും നഷ്ടമായി എന്നതായിരുന്നു.

45 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഏകദിനത്തില്‍ ഒരു ജയം പോലും നേടാനാനാവാതെയാണ് ഇന്ത്യന്‍ ടീം 2024 അവസാനിപ്പിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിനെകതിരേ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റുവെന്നതാണ് നാലാമത്തെ നാണക്കേട്. 19 വര്‍ങ്ങള്‍ക്കു ശേഷം ആദ്യമായി ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റും ഇന്ത്യക്കു തോല്‍ക്കേണ്ടി വന്നു. നാട്ടില്‍ ആദ്യമായി 50ല്‍ താഴെ റണ്‍സിനു ഓള്‍ഔട്ടായതാണ് ഇന്ത്യക്കു നേരിട്ട മറ്റൊരു വലിയ ദുരന്തം. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡിനോടു നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റത് മറ്റൊരു വലിയ ക്ഷീണമായി തീര്‍ന്നു.

12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു തോല്‍ക്കണ്ടി വന്നതും ഗംഭീറിന്റെ കീഴിലാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലം വാംഖഡെയില്‍ ടെസ്റ്റിലും ഇന്ത്യന്‍ ടീം തോല്‍വിയേറ്റുവാങ്ങി.

ചരിത്രത്തിലാദ്യമായ നാട്ടില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടതും ഗംഭീറിന്റെ കീഴില്‍ തന്നെ. ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്കു ശേഷം മെല്‍ബണില്‍ ഒരു ടെസ്റ്റും ഇന്ത്യന്‍ ടീം തോറ്റിരിക്കുകയയാണ്. ഇന്ത്യന്‍ കോച്ചായി ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പാണ് ഗംഭീറിനു കീഴില്‍ ഇത്രയും ദുരന്തങ്ങള്‍ ടീമിനു സംഭവിച്ചത്.

ടോസ് നേ്ടി ബോളിംഗ് തിരഞ്ഞെടുത്തത് ഉള്‍പ്പെടെ പല ടെസ്റ്റിലും ഗംഭീറിന്റെ പരാജയ തീരുമാനങ്ങള്‍ ചര്‍ച്ചയായിരുന്നു. ക്രീസില്‍ നിന്ന് കളിക്കേണ്ട സമയത്ത് ബാറ്റര്‍മാരോട് ട്വന്റി 20 ഫോര്‍മാറ്റില്‍ ബാറ്റ് വീശാന്‍ ആവശ്യപ്പെട്ടതും ഗംഭീറിന്റെ മോശം കോച്ചിംഗിന്റെ തെളിവായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button
error: Content is protected !!