പി എസ് സി അംഗത്വത്തിന് കോഴ: പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; തയ്യാറെന്ന് മുഖ്യമന്ത്രി
[ad_1]
പി എസ് സി അംഗത്വം ലഭിക്കാൻ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിഷയം ഉന്നയിച്ചത്. ഗൗരമേറിയ ആരോപണമാണിത്. മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു
ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ടെന്നത് ഗൗരവകരമാണ്. പി എസ് സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇത് ആദ്യ സംഭവമല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവർത്തിക്കുന്നുണ്ട്. പി എസ് സിക്ക് ഇനി എന്താണ് വിശ്വാസ്യത. എന്തുകൊണ്ട് പരാതി പോലീസന് കൈമാറുന്നില്ല. പാർട്ടി കോടതിയല്ല തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു
എന്നാൽ രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പി എസ് സിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. അന്വേഷണത്തിന് സർക്കാർ തയ്യാറാണ്. തട്ടിപ്പ് നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
[ad_2]