Kerala
പത്തനംതിട്ട പീഡനം: പെൺകുട്ടിയുടെ സഹപാഠിയടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ
പത്തനംതിട്ടയിൽ കായികതാരമായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സഹപാഠിയും നാട്ടുകാരനുമായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 46 ആയി. ഇനി 12 പേർ കൂടി പിടിയിലാകാനുണ്ട്.
പ്രതികളിലൊരാൾ വിദേശത്താണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്ന് സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.
മഹിളാ മന്ദിരത്തിൽ കഴിയുന്ന പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്. അടൂർ സിജെഎം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.