Novel

അപരിചിത : ഭാഗം 21

എഴുത്തുകാരി: മിത്ര വിന്ദ

ഒരു തണുത്ത കരസ്പർശം അവളുടെ ചുമലിൽ പതിഞ്ഞതും അവൾ തിരിഞ്ഞു നോക്കി.

എരിയുന്ന കണ്ണുകളോടെ നിന്ന ശ്രീഹരിയെ നോക്കുവാൻ അവൾക്ക് വല്ലാത്ത ഭയം തോന്നി.

ഞാൻ ഇപ്പോൾ ഇവിടെ നിന്നു ഇറങ്ങുക ആണ്.
തിരിച്ചു ഞാൻ ഈ ഇല്ലത്തു വരുമ്പോൾ നീ ഇവിടെ ഉണ്ടാകരുത്… കൂടുതലൊന്നും പറയാതെ അവൻ ബാത്റൂമിലേക്ക് കുളിക്കുവാനായി പോയി.

അവൻ ഇറങ്ങി വന്നതും അവളോട് ഒരക്ഷരം മറുത്തു പറഞ്ഞില്ല.

അവൻ വേഗം ഡ്രസ്സ്‌ മാറി പുറത്തേക്ക് നടന്നു.

പറഞ്ഞത് ഓർമ ഉണ്ടല്ലോ, ഞാൻ തിരിച്ചു വരുമ്പോൾ ഇയാൾ ഇവിടെ കാണരുത്….

വാതിൽക്കൽ എത്തിയതും അവൻ പറഞ്ഞു… അതിനു ശേഷം വേഗം പുറത്തേക്ക് പോയി.

ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം മേഘ്‌ന കേട്ടു.

എടാ…. ഇവൾ പഠിച്ച കള്ളി ആണ്… നീ ഇവളെ ഒന്നെങ്കിൽ കൈയോടെ പോലീസിനെ ഏൽപ്പിക്കുക അല്ലെങ്കിൽ നീ നിന്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങൾ പറയുക.. മിഥുൻ പറഞ്ഞത് ശരിയാണെന്നു ശ്രീഹരിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.

അതേടാ… ഇന്ന് ഞാൻ ചെല്ലുമ്പോൾ അവൾ അവിടെ നിന്നും പോയില്ലെങ്കിൽ അവളെ ഞാൻ…. ശ്രീഹരി പല്ലിറുമ്മി.

എന്നാലും അവളെ മനസിലാകുന്നില്ലലോ.. മിഥുൻ അവനെ നോക്കി.

എന്ത് മനസിലാക്കുവാൻ… പക്കാ ഫ്രോഡ് ആണെടാ… അല്ലാതെന്താ.. അവളെ എപ്പോൾ ആണോ കണ്ടുമുട്ടിയത്… ശ്രീഹരിക്ക് ശരിക്കും വിഷമം വരുന്നുണ്ടായിരുന്നു.

അന്ന് മുഴുവൻ ശ്രീഹരിയും മിഥുനും ഒരുമിച്ചു ആയിരുന്നു അവർ ഇടയ്ക്കു കോഫി ഷോപ്പിൽ കയറി.

അവരുടെ എതിർ വശത്തു ഇരുന്നത് അതീവ സുന്ദരി ആയ ഒരു പെൺകുട്ടി ആയിരുന്നു. കുറച്ചു കഴിഞ്ഞതും അവളുടെ അടുത്തേക്ക് വന്ന പയ്യനെ കണ്ട അവർ അന്താളിച്ചു. ഒറ്റ നോട്ടത്തിൽ ഒരു കഞ്ചാവ് ലുക്ക്‌ ആണ് അവനു.

എന്റെടാ നോക്കിക്കേ അവനെ… ഈ പെൺകുട്ടികൾക്ക് ഒക്കെ എന്താ പറ്റിയത്.. മിഥുൻ അവനെ നോക്കി.

ആർക്കറിയാം… അവളേ നോക്കിക്കേ.. ഏതോ നല്ല കുടുംബത്തിലെ പെണ്ണാണ് എന്ന് തോന്നുന്നു.. ശ്രീഹരിയും പറഞ്ഞു.

ഇതുപോലെ ആണോടാ ആ പെണ്ണും… മിഥുൻ പറഞ്ഞപ്പോൾ ശ്രീഹരിയുo ഓർത്തു അത് ചിലപ്പോൾ ശരിയായിരിക്കും എന്ന്.

പിന്നീട് കുറച്ചു സമയം അവർ അമ്പലത്തിൽ പോയി…

അങ്ങനെ അങ്ങനെ ശ്രീഹരി സമയം ചിലവഴിച്ചു.

ഇടയ്ക്കു ആര്യ അവന്റെ ഫോണിൽ വിളിച്ചു.

എടാ.. അവൾ പോയോ ആവോ.. അത് പറയുവാൻ ആണോ അവൾ ഫോൺ വിളിച്ചത്. മിഥുൻ അവനോട് ചോദിച്ചു.

ശ്രീഹരി മനപ്പൂർവം ഫോൺ എടുത്തില്ല.

എടുത്താൽ ശരിയാകില്ല എന്ന് മിഥുനും പറഞ്ഞു.

ഏട്ടൻ ഇത് എവിടെ ആണ്…?? ഇടയ്ക്കു
മെസേജ് വന്നു. അതിനും ശ്രീഹരി മറുപടി കൊടുത്തില്ല.

നാലഞ്ചു പ്രാവശ്യം അവൾ വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല.

എടാ സമയം ആറു മണി ആയി..ഇനി പോയാലോ… മിഥുൻ ചോദിച്ചു.

ആം… പോകാം… ശ്രീഹരിയും എഴുനേറ്റ്..

ശ്രീഹരി വീട്ടിൽ ചെന്നപ്പോൾ മേഘ്‌ന ഒഴികെ എല്ലാവരും ഉമ്മറത്തു ഉണ്ട്..

നീ ഇതെവിടെ ആയിരുന്നു.. എന്റെ ദൈവമേ ഈ ചെക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ… അമ്മയും മുത്തശ്ശിയും കൂടി ഓടി അവന്റെ അടുത്തേക്ക് വന്നു.

നീ ഇത് എവിടെ ആയിരുന്നു..

ഞാൻ രാഹുലിനെ കാണാൻ പോയതാ… റേഞ്ച് കുറവായിരുന്നു… അവൻ പറഞ്ഞു.

ആരും കൂടുതലൊന്നും പറഞ്ഞില്ല..

ഇന്ന് ഇവിടെ എന്തൊക്ക ആണ് സംഭവിച്ചത് എന്നോ മോനെ .. മുത്തശ്ശി അവന്റെ കൈയിൽ പിടിച്ചു.
മുത്തശ്ശി കരയുകയാണെന്നു അവനു മനസിലായി.. അവൾ പോയി… അവൻ ഉറപ്പിച്ചു.

അമ്മ മിണ്ടാതിരിക്ക്… ശ്രീക്കുട്ടാ നീ അകത്തോട്ടു ചെല്ല്.. പ്രതാപൻ അത് പറഞ്ഞപ്പോൾ മുത്തശ്ശി കൂടുതലൊന്നും സംസാരിച്ചില്ല.

അവൾ അങ്ങനെ പോയിരിക്കുന്നു . അവന്റെ മനസിൽ സന്തോഷം തിരതല്ലി..

മിടിക്കുന്ന ഹൃദയത്തോടെ അവൻ ഓരോരോ സ്റ്റെപ്പുകൾ കയറി.

വാതിൽ തുറന്ന ശ്രീഹരി നോക്കിയപ്പോൾ മേഘ്‌ന അവന്റെ കട്ടിലിൽ കിടക്കുന്നു.

റൂമിൽ കയറി വാതിൽ അടച്ചതും, അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു.

എടി… അവൻ അലറി.

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ മേഘ്‌നയുടെ കരണം പൊട്ടുമാറ് അവൻ ഒന്നു കൊടുത്തു.

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ വീണ്ടും കട്ടിലിലേക്ക് വേച്ചു പോയി.

അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ വലിച്ചു പൊക്കി.

നിന്നോട് ഞാൻ എന്താടി പറഞ്ഞത്… ശ്രീഹരി അവളുടെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുക ആണ്.

ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

എന്റെ ജീവിതം നശിപ്പിക്കാൻ വന്നതല്ലേ നിയ്..

ഈ നിമിഷം ഇറങ്ങണം, അവൻ അവളുടെ കൈയിൽ പിടിച്ചു വാതിലിന്റെ അടുത്തേക്ക് വലിച്ചിഴച്ചു..

തലങ്ങും വിലങ്ങും അവൻ അവൾക്കിട്ട് അടിച്ചു.

വിട്… വിട്… എന്നെ.. അവൾ വേദന കൊണ്ട് പുളഞ്ഞു.

പെട്ടന്ന് വാതിലിന്റെ പുറത്ത് നിന്നും മുത്തശ്ശി വിളിച്ചു.

ശ്രീഹരി അവളുടെ കൈയിലെ പിടിത്തം വിട്ടു.

അവൾ ഒന്നും പറയാതെ വാഷ്‌റൂമിലേക്ക് ഓടി.

അവൻ വാതിൽ തുറന്നതും മുത്തശ്ശി അകത്തേക്ക് കയറി. കൈയിൽ എന്തോ ഇരിപ്പുണ്ടായിരുന്നു.

മോളെവിടെ…. അവർ ചുറ്റിലും നോക്കി

അവൾ വാഷ്‌റൂമിൽ ആണ്.

മോനേ… കുട്ടിയോട് ഇത് കാലിൽ പുരട്ടി കിടക്കാൻ പറയണം..

അവർ കൊണ്ടുവന്നു മേശമേൽ വെച്ചത് ചൂണ്ടി കാണിച്ചു.

എന്ത് ആണ് മുത്തശ്ശി അത്..

അവൻ അവരെ നോക്കി..

വൈദ്യൻ പറഞ്ഞത് തോരെ തോരെ ഇന്ന് ഇത് ഇടണം എന്നാണ്. മുത്തശ്ശി പറഞ്ഞു.

മോനേ രാത്രിയിൽ ആ കുട്ടിയോട് ഉറങ്ങരുത് എന്ന് പ്രേത്യേകം പറയണേ… മുത്തശ്ശി വീണ്ടും പറഞ്ഞു..

നീ പേടിക്കേണ്ട… കൃത്യസമയത് നമ്മൾ വൈദ്യന്റെ അടുത്ത് കൊണ്ടുപോയില്ലേ… അവർ അവന്റെ കൈയിൽ പിടിച്ചു.

എന്തായിരുന്നു മുത്തശ്ശി സംഭവം…? അവൻ ചോദിച്ചു.

അപ്പോൾ നീ ഒന്നു അറിഞ്ഞില്ലേ.. അവർ അമ്പരന്നു.

ഇല്ലാ… അവൻ പറഞ്ഞു.

ന്റെ മോനേ… നീ പോയ പിറകെ ആ കുട്ടി തുണിയും എടുത്തു കൊണ്ട് നനച്ചിടുവാനായി പിന്നാമ്പുറത് പോയതാ..

ആര്യ കുറച്ചു കഴിഞ്ഞു പോയി നോക്കിയപ്പോൾ കുട്ടി ബോധം ഇല്ലാണ്ട് കിടക്കുകയാ…

ഏതോ കൂടിയ വിഷം ആയിരുന്നു, കുറച്ചു കൂടി താമസിച്ചിരുന്നു എങ്കിൽ പിന്നീട് ഇങ്ങോട്ട് കൊണ്ടുവരേണ്ടിയിരുന്നില്ല എന്നാണ് വൈദ്യൻ പറഞ്ഞത് … എന്റെ കുഞ്ഞിനെ ദൈവം കാത്തു..

മുത്തശ്ശി പറഞ്ഞത് കേൾക്കുകയും ശ്രീഹരി തരിച്ചു നിൽക്കുക ആണ്……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!