National
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും; നികുതി പരിഷ്‌കാരങ്ങൾക്കടക്കം സാധ്യത
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. നികുതി പരിഷ്‌കാരങ്ങൾ അടക്കം ജനങ്ങൾ നിരവധി കാര്യങ്ങളാണ് കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നികുതി അടയ്ക്കുന്നതും ഇതുമായി സംബന്ധിച്ച എല്ലാ പ്രക്രിയകളും ലളിതമാക്കുമെന്നാണ് പ്രതീക്ഷ. വ്യക്തികൾക്കും ബിസിനസുകൾക്കും കൂടാതെ പ്രവാസികൾക്കുമുള്ള നികുതി പ്രക്രിയകൾ സർക്കാർ ലഘൂകരിച്ചേക്കും
ബിസിനസുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ജി എസ് ടി സ്ലാബുകൾ പരിഷ്‌കരിക്കപ്പെട്ടേക്കാം. വേഗത്തിലുള്ള റീ ഫണ്ടുകൾക്കും സാധ്യതയുണ്ട്. ഭവന വായ്പയിൽ വലിയ ഇളവുകൾ വേണമെന്ന ആവശ്യവും ുയരുന്നുണ്ട്.
ക്രിപ്‌റ്റോകറൻസിയുടെ നികുതിയെ കുറിച്ചുള്ള വ്യക്തതയും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തമായ നിയമങ്ങൾക്കും നികുതികൾക്കും വേണ്ടി ക്രിപ്‌റ്റോ മേഖലയും കാത്തിരിക്കുകയാണ്.