ഷാരോൺ വധക്കേസ്: ഗ്രീഷ്മയെ കാത്തിരിക്കുന്നത് എന്ത്, ശിക്ഷാവിധി ഇന്ന്
പാറശാല ഷാരോൺ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ ഇന്ന് വിധിക്കും. പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഗ്രീഷ്മക്കെതിരെ കൊലക്കുറ്റവും അമ്മാവനെതിരെ തെളിവ് നശിപ്പിച്ച കുറ്റവുമാണ് തെളിഞ്ഞത്.
അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ നടക്കുന്ന തുടർവാദത്തിന് ശേഷമാകും ശിക്ഷ വിധിക്കുക
അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് ഗ്രീഷ്മക്ക് വധശിക്ഷ വിധിക്കണമോയെന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കുമോയെന്നതാണ് നിർണായകം. എന്നാൽ പ്രതിയുടെ പ്രായമടക്കം കണക്കിലെടുത്ത് പരമാവധി ശിക്ഷായിളവ് നൽകണമെന്നതാകും പ്രതിഭാഗത്തിന്റെ വാദം
കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മ നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. പ്രതിയെ രാവിലെ കോടതിയിൽ എത്തിക്കും. അതേസമയം സിന്ധുവിനെ വെറുതെ വിട്ട നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.