തേടിയ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ കിട്ടും; റെഡ്മി നോട്ട് 14 പ്രോ 5ജിക്ക് റിപ്പബ്ലിക് ഡേ ഓഫർ
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ നടക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതിൽ ഷവോമി അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 പ്രോ 5ജിയും (REDMI Note 14 Pro 5G) വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ ആണ് റെഡ്മി നോട്ട് 14 പ്രോ സീരീസ് ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചത്. ആകെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.
റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ), റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിവയായിരുന്നു റെഡ്മി നോട്ട് 14 സീരീസിൽ ഇന്ത്യയിൽ എത്തിയത്. ഈ മൂന്ന് മോഡലുകൾക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് ലഭ്യമാണ്.
റെഡ്മി നോട്ട് 14 സീരീസിലെ ഫോണുകളിൽ 25000 രൂപ ബജറ്റിൽ പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഓപ്ഷൻ റെഡ്മി നോട്ട് 14 പ്രോ ആണ്. ഈ ഫോണിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്ന ഡിസ്കൗണ്ട് ഇവിടെ പരിചയപ്പെടാം. റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയുമാണ് വില.
യഥാർഥ വിലയിൽ തന്നെയാണ് റെഡ്മി നോട്ട് 14 പ്രോ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇതിന് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ ഇപ്പോൾ 23999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഇത് കൂടാതെ താൽപര്യമുള്ളവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.
പരമാവധി 16300 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് റെഡ്മി നോട്ട് 14 പ്രോ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത, മോഡൽ ഒക്കെ വിലയിരുത്തിയാകും അന്തിമമൂല്യം നിർണയിക്കുക. ടൈറ്റൻ ബ്ലാക്ക്, ഫാൻ്റം പർപ്പിൾ , ഐവി ഗ്രീൻ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.
റെഡ്മി നോട്ട് 14 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയാണ് നോട്ട് 14 പ്രോ എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട റെഡ്മി നോട്ട് 14 പ്രോയുടെ പ്രധാന ഫീച്ചറുകൾ.
മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പർഒഎസിൽ എത്തുന്ന ഈ ഫോണിന് 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. നിരവധി എഐ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോട്ട് 14 പ്രോയിലുള്ളത്. 50MP മെയിൻ ക്യാമറ (Sony LYT-600 സെൻസർ, f/1.5 അപ്പർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355, f/2.2 അപ്പേർച്ചർ) സെൻസർ, 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 20എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+ IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 14 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ