Novel

പൗർണമി തിങ്കൾ: ഭാഗം 80

രചന: മിത്ര വിന്ദ

പതിവില്ലാതെ അലോഷിയുടെ കോൾ വന്നതും പോള് പെട്ടെന്ന് അത് അറ്റൻഡ് ചെയ്തു.

“എന്താടാ മോനെ ഈ രാത്രില്.”

പപ്പയുടെ ശബ്ദം അലോഷി കേട്ടു.

“ഒന്നുല്ല.. ഞാൻ വെറുതെ,പപ്പാ കിടന്നായിരുന്നൊ.”

” ഇല്ലടാ ഞാൻ വെറുതെ, ഈ ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു. എന്നാടാ നിനക്കു എന്തെങ്കിലും പ്രശ്നമുണ്ടോ. നിന്റെ ശബ്ദത്തിന് എന്താ ഒരു മാറ്റം പോലെ”

ഹേയ്.. ഒന്നുമില്ല പപ്പാ,,, അതൊക്കെ പപ്പയ്ക്ക് തോന്നുന്നതാണ്.

പിന്നെ, പിന്നെന്തിനാണ് ഈ രാത്രിയിൽ നീ വിളിച്ചത്.

അത് പിന്നെ എനിക്ക് പപ്പയോട്, ഇത്തിരി സംസാരിക്കാൻ ആയിരുന്നു.

ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയടാ നീയ്.

അതല്ല പപ്പാ ഇവിടെ  ഇപ്പൊ, പൗർണമിയുടെ അച്ഛൻ വിളിച്ചിരുന്നു..

എന്നിട്ടോ.ടാ ..?
നടന്ന കാര്യങ്ങൾ ഒക്കെ അലോഷി പപ്പയോട് വിശദീകരിച്ചു.

അതൊന്നും ഓർത്തു നീ ടെൻഷൻ അടിക്കേണ്ട മോനെ, നാളെ ഞാൻ പൗർണമിയുടെ വീട്ടിൽ പോയി, അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ കണ്ട് സംസാരിച്ചോളാം. അവള് നമ്മൾക്കുള്ള കുട്ടിയാണ്. പിന്നെന്തിനാ അവരൊക്കെ ഇങ്ങനെ കല്യാണം ആലോചിച്ചു നടക്കുന്നത്. നിന്റെയും പൗർണമിയുടെയും മിന്നുകെട്ട്, നോയമ്പ് വീടല് തീരുന്നതേ നടത്തിയേക്കാം പോരെ.

ഇതിപ്പോ വന്ന ആലോചന, അവർക്കൊക്കെ വലിയ താല്പര്യമായി, ആ നാട്ടിലെ ഏതോ ഒരു പ്രമാണിയുടെ കൊച്ചുമകൻ ആണത്രേ. അതുകൊണ്ട് പൗർണമിയുടെ വീട്ടുകാരൊക്കെ വലിയ സന്തോഷത്തിലാണ്.

അവര് സന്തോഷിക്കട്ടെടാ, അതിലും കൂടിയ സെറ്റപ്പ് ഉണ്ടെടാ നമുക്ക്, നാളെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ,, ചെന്നിട്ട്  അവളുടെ അച്ഛനെക്കൊണ്ട് സമ്മതം പറയിപ്പിച്ചിട്ടേ മടങ്ങൂ.. എന്റെ മോൻ വിഷമിക്കാതന്നെ.

ആഹ്…

എന്റെ അലോഷി നീ വെറുതെ കാടുകയറി ചിന്തിച്ചിട്ട് ടെൻഷൻ അടിക്കുകയൊന്നും വേണ്ട, നിനക്ക് ഉള്ളതാടാ അവള്.. ”

പപ്പ പറയുന്നത് കേട്ടപ്പോൾ ആലോചിക്കുക കണ്ണ് നിറഞ്ഞിരുന്നു.

എടാ… അലോഷി.. നീ ഫോൺ വച്ചിട്ട് പോയോ.

അവന്റെ അനക്കമൊന്നും കേൾ lക്കാതെ വന്നപ്പോൾ പോള് വിളിച്ചു.

ഇല്ല പപ്പാ.. ഞാൻ, ഞാനിവിടെയുണ്ട്.

അത് പറയുകയും അവന്റെ വാക്കുകൾ ഇടറി.

ഹാ.. ഇത് എന്നാടാ ഉവ്വേ,,, നീ കരയുവാണോ..അതൊന്നും ആണുങ്ങൾക്കു പറ്റിയത് അല്ല കേട്ടോ

ഹേയ് അല്ല പപ്പാ….ഞാൻ പെട്ടന്ന്

ഹ്മ്മ്… എന്റെ അലോഷി, നീ ഇതിന് മാത്രം സങ്കടപ്പെടാൻ എന്താടാ, നിന്റെ അടുത്ത് തന്നെ  ഇല്ലേ ആ പെൺകൊച്ചു.. വേണ്ടിവന്നാൽ നമ്മൾ ഒരു രജിസ്റ്റർ മാര്യേജ് അങ്ങ് നടത്തും അത്രതന്നെ….
പപ്പ പിന്നെയും പറഞ്ഞു.

പപ്പ…. പപ്പ നാളെ പോകില്ലേ അവളുടെ അച്ഛനെ കാണാൻ.

പോകും.. ഉറപ്പായും പോകും.. പപ്പയ്ക്ക് ആയുസ്സ് ഉണ്ടെങ്കിൽ പപ്പ നാളെ ചെന്നിരിക്കും, ചെന്ന് അവരോട് സംസാരിക്കും. കൈ കൊടുത്ത് തന്നെ ഞാൻ അവിടെ നിന്ന് പിരിയുകയുള്ളൂ. അതുപോരെ നിനക്ക്.

ആഹ്.. മതി..

അവളെന്ത്യേ.. ആ കൊച്ച്.

കിടന്നു.
.

അവളെന്നാ പറയുന്നേടാ..സങ്കടം ആവു അല്ല്യോ..

ഹ്മ്മ്…. കഴിഞ്ഞദിവസവും അവൾക്കൊരു പ്രൊപ്പോസൽ വന്നിരുന്നു, അതൊക്കെ ഒരു പ്രകാരത്തിൽ അവൾ മാറ്റി വിട്ടതാണ്. അന്ന് അവളുടെ അച്ഛൻ വാക്കും കൊടുത്തതാണ്, ഉടനെ ഒന്നും ഇനി കല്യാണം ആലോചിക്കില്ലെന്ന്. ആ ഒരു സമാധാനത്തിലായിരുന്നു അവള്. പക്ഷേ ഇതിപ്പോ.. അതും ഇത്ര പെട്ടെന്ന്… ആ ചെറുക്കൻ ഇവിടെ ബാംഗ്ലൂരിൽ എവിടെയോ ആണ് താമസം.

ആഹ്.. അവൻ അവിടെ താമസിക്കട്ടെ, അതിന് നമുക്കെന്നാ… നീ സമാധാനത്തോടെ പോയി കിടന്നു ഉറങ്ങാൻ നോക്ക്. പൗർണമി നിന്റെ പെണ്ണാടാ, നമ്മുടെ കുടുംബം  നിലനിർത്തുവാനുള്ള തലമുറകളെ വാർത്തെടുക്കേണ്ടവളാണ് അവള്. അവളുടെ കഴുത്തിൽ ഒരു പുരുഷൻ മിന്നു കെട്ടുന്നുണ്ടെങ്കിൽ, അത് എന്റെ അലോഷി  തന്നെ ആയിരിക്കും. ഒരു മാറ്റവുമില്ല കേട്ടോ.

ഹ്മ്മ്…അവനൊന്നു മൂളി.

എന്നാൽ പിന്നെ നീ പോയി കിടന്നോ. നേരം ഒരുപാട് ആയില്ലേ…

ആഹ് ശരി പപ്പ.. Good നൈറ്റ്‌.

ഹ്മ്മ്. Good നൈറ്റ്‌.

ഫോൺ വെച്ച ശേഷം, അലോഷി അവന്റെ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.

ഐ ലവ് you പപ്പ.. ഈ അലോഷിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം എന്നു പറയുന്നത്  എന്റെ പപ്പയാണ്. പപ്പ കഴിഞ്ഞേയുള്ളൂ എനിക്ക് ബാക്കിയെല്ലാം..

അവൻ പോളിന് ഒരു മെസ്സേജ് അയച്ചു.
അപ്പോൾ തന്നെ പോളത് സീൻ ചെയ്യുകയും ചെയ്തു..

എടാ ഉവ്വേ.. ഇതൊക്കെ നീ കല്യാണം കഴിക്കുന്നത് വരെയേ ഉള്ളൂ.. അത് കഴിഞ്ഞു  നീ ഈ ഡയലോഗ് ഒക്കെ പിടിയ്ക്കും .. എനിക്കെന്റെ പൗർണമിയാണ് ജീവന്റെ ജീവനെന്ന് നീ പറയും. നിന്റെ പുണ്യവും ഭാഗ്യവും, ഐശ്വര്യവും ഒക്കെ നിന്റെ പെണ്ണാണന്നു നീ പറയും മോനേ.. മൂന്ന് തരം.

പോളിന്റെ വോയിസ്‌ മെസ്സേജ് അവൻ കേട്ടു പുഞ്ചിരിച്ചു.

അലോഷിയുടെ മരണം വരെയും, ഞാൻ എന്റെ വാക്കു മാറ്റി പറയില്ല പപ്പാ.. എനിക്കെന്നും എന്റെ പപ്പ കഴിഞ്ഞ് ബാക്കി എല്ലാമൊള്ളു. അവളോട് സ്നേഹമുണ്ട്, ഒരുപാട് ഒരുപാട് സ്നേഹമുണ്ട്.. ഇല്ലെന്ന് ഞാൻ പറയില്ല.. എന്റെ മമ്മിയോടും പെങ്ങമ്മാരോടും, എനിക്ക് സ്നേഹമുണ്ട്.. എന്നാൽ അവരെ എല്ലാവരെയും കാൾ ഒരു പടി മുന്നിൽ എന്റെ പപ്പ ആയിരിക്കും..

അലോഷി അയാൾക്ക് മറുപടി അയച്ചപ്പോൾ പോളിന്റെ കുറച്ചു ഇമോജികൾ അവനു തിരിച്ചു വന്നു.

എന്നാൽ ശരി മോനേ… നാളെ കാലത്തെ പപ്പ പോയിട്ട്  വന്നു നിന്നെ വിളിക്കാം. Ok

ഓക്കേ പപ്പാ…

അവൻ ഫോണ് മേശപ്പുറത്ത് വച്ചിട്ട്, കർത്താവിന്റെ തിരുരൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്ന് അല്പസമയം പ്രാർത്ഥിച്ചു..

അതിനുശേഷം വീണ്ടും കിടക്കയിലേക്ക് വന്നു  കിടന്നു.

തൊട്ടപ്പുറത്തെ റൂമിലും ഈ സമയത്ത് ഒരു പ്രാർത്ഥനയോടുകൂടി ഇരിക്കുകയാണ്.

അലോഷിച്ചായന്റെ  സ്വന്തമാകണേ എന്ന് മാത്രമേയുള്ളൂ അവളുടെ മനസ്സിലും.

**
കാലത്തെ , ഒരു ഓട്ടം ഒക്കെ കഴിഞ്ഞ് കവലയിൽ നിന്നും, വീട്ടിലേക്ക് വരികയാണ് ബാബുരാജ്.

കാപ്പി കുടിച്ചിട്ട് പോകാമെന്ന് , പറഞ്ഞ് ഉമ് വിളിച്ചു വരുത്തിയതായിരുന്നു അയാളെ..

ബാബുരാജിന്റെ വണ്ടി മുറ്റത്തേക്ക് കയറിയതും, പിന്നാലെ മറ്റൊരു കാർ വന്ന്  നിന്നത്.

ഓട്ടോ വന്ന ശബ്ദം കേട്ടുകൊണ്ട് ഉമയും വെളിയിലേക്ക് ഇറങ്ങി വന്നിരുന്നു..

അപ്പോഴാണ് ബാബുരാജും ആ കാർ ശ്രദ്ധിച്ചത്.

ഒരു വൈറ്റ് കളർ ഇന്നോവ ക്രിസ്റ്റ.
അതിൽ നിന്നും പോള് ഇറങ്ങി വന്നപ്പോൾ ബാബുരാജ്നു പെട്ടെന്ന് ആളെ മനസ്സിലായില്ല….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!