Kerala

ബ്രൂവറി അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്; പിണറായി കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് ചെന്നിത്തല

പാലക്കാട് ബ്രൂവറി പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ബ്രൂവറിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടിയുടെ പദ്ധതി കൊണ്ടുവരുന്നു. പാലക്കാട്ടെ ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു

എഥനോൾ നിർമാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിത്. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഇതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നു. വീരേന്ദ്ര കുമാറിന്റെ പാർട്ടി നിലപാട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടാറ്റക്കും ബിർളക്കും എതിരെസമരം ചെയ്തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും ചെന്നിത്തല പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!