Kerala

ഒമ്പത് മണിയോടെ ജോൺസൺ വീട്ടിലെത്തി; ലൈംഗിക ബന്ധത്തിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി

കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് പ്രതി പക്ഷപ്പെട്ടത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊലപ്പെടുത്തിയതെന്നും ജോൺസന്റെ മൊഴിയിൽ പറയുന്നു

സംഭവദിവസം രാവിലെ ആറരയോടെയാണ് പെരുമാതുറയിലെ ലോഡ്ജിൽ നിന്ന് പ്രതി പുറത്തിറങ്ങിയത്. കാൽനടയായി കഠിനംകുളത്തെ ആതിരയുടെ വീട്ടിലെത്തി. ഭർത്താവും കുട്ടികളും പോകുന്നതുവരെ വീടിന് പരിസരത്ത് നിലയുറപ്പിച്ചു. ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് എത്തിയത്

ആതിരയോട് ചായ ആവശ്യപ്പെട്ടു. ചായ ഇടാനായി യുവതി അടുക്കളയിൽ പോയ സമയത്ത് കത്തി എടുത്ത് കട്ടിലിൽ ഒളിപ്പിച്ചു. പിന്നീട് ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തിയിറക്കി. ധരിച്ച ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് പ്രതി കടന്നുകളഞ്ഞത്

ആതിരയുടെ സ്‌കൂട്ടറും എടുത്താണ് പ്രതി രക്ഷപ്പെട്ടത്. സ്‌കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച ശേഷം ഇവിടെ നിന്ന് ട്രെയിൻ മാർഗം കോട്ടയത്ത് എത്തി. ഇന്നലെയാണ് കോട്ടയം ചിങ്ങവനത്ത് നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!