Abudhabi
സിറിയയുടെ ഇടക്കാല പ്രസിഡന്റിന് യുഎഇ നേതാക്കളുടെ ആശംസ
അബുദാബി: സിറിയന്‍ അറബ് റിപബ്ലിക്കിന്റെ ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ട അഹമ്മദ് അല്‍ ഷാരാക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആശംസ.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും സമാനമായ ആശംസാ സന്ദേശം സിറിയന്‍ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.